Skip links
Does-God-have-a-body

അല്ലാഹുവിനു ശരീരമുണ്ടോ?

അല്ലാഹുവിനു ശരീരമുണ്ടോ?
അല്ലാഹുവിനു രൂപമോ ശരീരമോ ഉണ്ടോ?

ഇല്ല എന്നാണ് പ്രമാണം പറയുന്നത്. എന്നാൽ അതേ പ്രമാണം തന്നെ പറയുന്നു, അല്ലാഹുവിന്റെ ചില ശരീരഭാഗങ്ങളെ കുറിച്ച്. ഖുർആനിലും ഹദീസിലും അതിന്റെ തെളിവുകളുണ്ട്

»»മുഖം««
മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.
ഖുർആൻ (55:27)

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ മുഖം തേടുക എന്നതല്ലാതെ.
ഖുർആൻ (92:19,20)

നിശ്ചയമായും അല്ലാഹു നിന്നോട് പ്രാർത്ഥിക്കാൻ കൽപ്പിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധ മാറിപ്പോകരുത്. തീർച്ചയായും അല്ലാഹു തന്റെ മുഖം പ്രാർത്ഥിക്കുന്നവന്റെ നേരെ തിരിക്കും, അവൻ മുഖം തിരിച്ചിട്ടല്ലാതെ
(തീർമിദി)

»»കണ്ണുകൾ««
നമ്മുടെ കണ്ണുകളുടെ മേല്‍നോട്ടത്തില്‍ അത് (നോഹയുടെ പേടകം ) സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (ദൈവദൂതന്ന്‌) ഉള്ള പ്രതിഫലമത്രെ അത്‌.
ഖുർആൻ (54:14)

»»കൈകൾ««
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌?
ഖുർആൻ (38:75)

അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും.
ഖുർആൻ (39:67)

അല്ലാഹുവിന്റെ കൈ എപ്പോഴും നിറഞ്ഞു തന്നെ ഇരിക്കും, എത്രെ ചെലവഴിച്ചാലും അത് കുറയുകയില്ല. ആകാശവും ഭൂമിയും സൃഷ്ടിച്ചത് മുതൽ, അവന്റെ കയ്യിൽ ഉള്ളതൊന്നും കുറഞ്ഞുപോയിട്ടില്ല
(ബുഹാരി)

അല്ലാഹുവിന്റെ കൈകൾ രണ്ടും വലതു കൈകളാണ്
(മുസ്ലിം, മുസ്‌നദ് അഹമ്മദ് )

»»കാല്««
വിധി ദിനത്തിൽ അല്ലാഹു തന്റെ കാല് പ്രദർശിപ്പിക്കും, അപ്പോൾ വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും അവന് സുജൂദ് ചെയ്യും
(ബുഹാരി, മുസ്ലിം)

»»കാൽപാദം««
പരലോകത്തിൽ ധാരാളം അവിശ്വാസികൾ നരകത്തിലേക്ക് എടുത്തെറിയപ്പെടും. അപ്പൊ നരകം ചോദിക്കും, ” ഇനിയുമുണ്ടോ, ഇനിയുമുണ്ടോ? “എന്ന്. അവസാനം അല്ലാഹു തന്റെ കാൽപാദം എടുത്ത് അവിടെ വെക്കുമ്പോൾ അവിടം ചുരുങ്ങും, എന്നിട്ട് പറയും,” എനിക്ക് ധാരാളമായി ” എന്ന്.
(ബുഹാരി)

വിശ്വാസികൾ എങ്ങനെയാണ് ഇവ വ്യാഖ്യാനിക്കുന്നത്?
“അത് വെറും പ്രതീകാത്മകമാണ് “, അതെല്ലാം ഉപമകളാണ്”, “ഖുർആൻ സാഹിത്യം അനുസരിച്ചു അങ്ങനെയാണ് പറയുന്നത് “, മുതലായവ.
രൂപമോ ശരീരമോ ഇല്ലാത്തയാൾക്ക് എങ്ങനെ “മുഖം അവശേഷിപ്പിക്കാൻ ” പറ്റും?? 55:27
മുഖം എന്ന അവയവം ഇല്ലെങ്കിൽ, എങ്ങനെയാണ് /എന്താണ് പ്രാർത്ഥിക്കുന്നവന്റെ നേരെ തിരിക്കുന്നത്? “ശ്രദ്ധ ” എന്നായിരിക്കും വ്യാഖ്യാനം!! എങ്കിൽ ശ്രദ്ധ എന്നുതന്നെ പറഞ്ഞാൽ പോരെ!!

അല്ലാഹുവിനു കണ്ണുകളുണ്ടെന്നും, അതിലൂടെ കപ്പലിന്റെ മേൽനോട്ടം വഹിച്ചു എന്നും 54:14 ഇൽ പറയുന്നു. “അല്ലാഹുവിനു കണ്ണില്ലാതെയും കാണാം ” എന്ന് പറഞ്ഞു ഊരാമായിരിക്കും!! മേൽനോട്ടം വഹിക്കാൻ കണ്ണുകൾ വേണ്ടായിരിക്കാം!!
ആദമിനെ തന്റെ രണ്ടു കൈകളും കൊണ്ട് ഉണ്ടാക്കി, എന്നിട്ടും ഇബ്ലീസ് സുജൂദ് ചെയ്തില്ല എന്ന് 38:75 ഇൽ അള്ളാഹു പറയുന്നു. “കുൻ ” എന്നങ്ങു പറഞ്ഞാൽ മാത്രം പോരെ, കൈകൾ കൊണ്ട് കളി മണ്ണ് കുഴയ്ക്കണമായിരുന്നോ?? ഒഹ്.. കൈകൾ ഇല്ലല്ലോ, അത് വെറും ഉപമയല്ലേ!
അപ്പൊ കയ്യില്ലാത്തെയാൾ എങ്ങനെയാണ് ആകാശങ്ങൾ വലതുകയ്യിൽ ചുരുട്ടിപിടിക്കുന്നത്??!!!! എത്രയൊക്കെ സൃഷ്ടി നടത്തിയാലും, തന്റെ ഇല്ലാത്ത കൈ നിറഞ്ഞു തന്നെ നിൽക്കും പോലും!!
രണ്ടു കൈകളും വലതുവശത്താണ് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു, അപ്പൊ എങ്ങനാ.. കൈകൾ ഉണ്ടെന്നോ, അതോ ഇല്ലന്നോ??!! ഏഴാനാകാശവും കടന്നു പോയ ഉപമ ആയിപ്പോയി, കൈയുടെ കാര്യം!!

വിധി ദിനത്തിൽ ആദ്യമായി കാല് മുളയ്ക്കുമോ അതോ നേരത്തെ ഉള്ള കാലാണോ കാണിക്കാൻ പോകുന്നത്??
വിശ്വാസികളുടെ കണ്ണുകൾക്ക് സാധാരണ കാഴ്ച മാത്രമല്ലേ കാണുള്ളൂ, ഇല്ലാത്ത കാല് ഉള്ളതായി കാണാൻ പറ്റില്ലല്ലോ!

“വീ ഷുട് സപ്രസ്സ് ഇറ്റ് ” എന്ന് പഴയ ഒരു സിനിമയിൽ മോഹൻലാൽ പറയുന്നത് പോലെ, അല്ലാഹു കാല് പാദം കൊണ്ട് നരകത്തിൽ ചവിട്ടി ചുരുക്കി എടുക്കുന്നല്ലോ.. കാല് പാദം ഇല്ലാത്തപ്പോഴേ ഇത്രേം.. അപ്പൊ അത് ഉണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്!!
“അവൻ ” പുല്ലിംഗമാണ്. രൂപവും ഭാവവും, അവയവങ്ങളും ഒന്നും ഇല്ലാത്ത, ജനനമോ മരണമോ ഇല്ലാത്ത അല്ലാഹുവിനെ പുരുഷൻ ആക്കിയതെങ്ങനെ?? എന്തിന്??
ജീവൻ ഇല്ലെങ്കിലും രൂപം ഉള്ള വസ്തുക്കളെ നമ്മൾ “അത് ” എന്നല്ലേ പറയുക.. ഒഹ്.. ശബ്ദം പുറപ്പെടുവിക്കുന്നുണ്ടല്ലോ, അപ്പൊ സ്വനപേടകങ്ങളും, വായും നാക്കും ഒക്കെ ഉണ്ടാകുമായിരിക്കും! ആ വായ വെച്ചല്ലേ ശാപം ചൊരിയുന്നത്?!!
കരുണയും കോപവും മാറി മാറി പ്രകടിപ്പിക്കുന്ന ഒരു വികാര ജീവി ആണ് അല്ലാഹു എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അപ്പൊ അതിനു തലച്ചോർ വേണ്ടേ?? ഇനി അതും ഇല്ലാ എന്നായിരിക്കും!!

നമ്മൾ എന്തിനാണ് കസേരയിൽ ഇരിക്കുന്നത്?? കാലിനും നടുവിനും ഒക്കെ വിശ്രമം കിട്ടാനും, അവയുടെ കഴപ്പ് മാറാനും, അല്ലെ? അപ്പൊ ഒരു അവയവവും ഇല്ലാത്തയാൾ എന്തിന്, എങ്ങനെ സിംഹസനത്തിൽ ഇരിക്കണം?? ചിലപ്പോ ഗമ കാണിക്കാൻ ആയിരിക്കും!!
ഈ ലോകത്തിൽ വെച്ചു അല്ലാഹുവിനെ കാണാൻ പറ്റില്ല, എന്നാൽ പരലോകത്തു ചെന്നാൽ കാണാം.. കൊള്ളാല്ലോ.. അതെന്ത് അങ്ങനെ? ഇല്ലാത്ത ഒരു വസ്തുവിനെ എവിടന്നിട്ട് കാണിച്ചു തരാനാണ്! മരണത്തോടെ നമ്മുടെ കഥ കഴിഞ്ഞു, പിന്നെ പരലോകത്തു പോക്കും ഒന്നും ഇല്ലാത്തത്കൊണ്ട്, അങ്ങനൊരു ലോകവും ഇല്ലാത്തത്കൊണ്ട്, പറഞ്ഞു വെക്കാൻ എളുപ്പമാണ്, മരിച്ചിട്ട് മേപ്പോട്ട് പോയാൽ മതി, അല്ലാഹുവിനെ കാണാം, എന്ന്!!

Dr. Sanuj Ahamed

Leave a comment

 1. i am writing here only bcoz, in “send a message” option, one cud write only 180 characters. this website was sent to me by a friend of mine, who, due to family reasons, cant come out in the open. i am born to hindu parents but not part of any religion.
  i hv a couple of humble suggestions (although i am not an expert):
  1. pls hv a mission and vision statement.
  2. hv a clear objective, process and target
  3. we shud not antagonise the believers but make ALL think rationally and make them realise that the ONLY beneficiary of any religion is its clergy, who. just create a fear in people’s mind abt hell and offer a carrot, heaven. if we, with our words, hurt the sentiments of the believers, they will shut themselves down and will not be open to a rational thinking/discussion. the process need to be slow and not aggressive. pls be fully aware of the tribal mentality the believers have, irrespective of their faith. post video links criticising other religions as well so that the islam believers will visit the site at least to listen to such criticisms, since all believers believe that their faith is true and correct and others r wrong. this is one of the ways to increase the traffic/eye-balls. hv a brain-storming session to find ways and means of increasing eye-balls.

 2. Have you ever considered about adding a little bit more than just your articles? I mean, what you say is important and all. Nevertheless imagine if you added some great photos or videos to give your posts more, “pop”! Your content is excellent but with pics and clips, this site could undeniably be one of the most beneficial in its field. Superb blog!

 3. I absolutely love your blog and find the majority of your post’s to be exactly what I’m looking for. Would you offer guest writers to write content to suit your needs? I wouldn’t mind creating a post or elaborating on most of the subjects you write regarding here. Again, awesome website!

 4. fantástico este conteúdo. Gostei muito. Aproveitem e vejam este site. informações, novidades e muito mais. Não deixem de acessar para se informar mais. Obrigado a todos e até mais. 🙂