
സ്ത്രീ ലിംഗഛേദനം
2018 ജൂലൈ മാസത്തിൽ, സൊമാലിയ എന്ന ആഫ്രിക്കൻ രാജ്യത്ത്, Deeqa Dahir Nuur എന്ന 10 വയസ്സുകാരി ലിംഗഛേദനം എന്ന കർമ്മം ചെയ്ത കാരണം രക്തം വാർന്നു മരണമടഞ്ഞു. സൊമാലിയയിൽ 98% പെണ്കുട്ടികളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ട്. നിയമപ്രകാരം സ്ത്രീ ലിംഗഛേദനം ചെയ്യുന്നത് കുറ്റമാണെങ്കിലും അതിനുള്ള ശിക്ഷ പുറപ്പെടുവിച്ചുകൊണ്ടുള്ള നിയമങ്ങക് അവിടെയില്ല. അത്രക്കും ശക്തരാണ് അവിടുത്തെ മതാചാര നേതാക്കളും സംഘടനകളും.
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും ബിഷാറ ഷെയ്ക്ക് ഹമോ എന്ന സ്ത്രീ തന്റെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെയാണ്:
പതിനൊന്നാം വയസ്സിലാണ് എന്റെ സ്ത്രീലിംഗം ഛേദിച്ചു കളഞ്ഞത്. എന്റെ അമ്മൂമ്മ പറഞ്ഞിരുന്നത് സ്ത്രീകളുടെ ലിംഗഛേദനം ചെയ്താൽ, അവർ കൂടുതൽ പരിശുദ്ധവും പവിത്രവുമായി മാറുമെന്ന്. അങ്ങനെ ഞാനും അതിന് വിധേയമായി.
എന്റെയൊപ്പം നാല് പെണ്കുട്ടികൾ കൂടിയുണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ തുണികൊണ്ട് കെട്ടിമൂടി. എന്റെ കൈകൾ പിന്നിൽ കെട്ടിവെച്ചു. എന്റെ കാലുകൾ വിടർത്തി വെച്ചു, എന്നിട്ട് എന്റെ ഗുഹ്യപ്രദേശത്തുള്ള ചുണ്ടിന്റെ ആകൃതിയിലുള്ള മടക്കുകളിൽ പിടുത്തമിട്ടു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം, കുത്തനെ ജീവൻ പോകുന്ന വേദന എന്റെ ശരീരത്തിലൂടെ പടർന്നു. ഞാൻ നിലവിളിച്ചു, ഒച്ചപ്പാടുണ്ടാക്കി, പക്ഷെ ആരും കേട്ടില്ല. എന്റെ കാലുകൾ ഒന്നനക്കാൻ പോലും പറ്റാത്ത അത്രയും ശക്തിയിൽ മുറുകെ പിടിച്ചു വെച്ചിരിക്കയായിരുന്നു. എന്നുമാത്രമല്ല, എന്നിൽ ഉപയോഗിച്ച അതേ ബ്ലേഡ് തന്നെയാണ് നാല് പേരിലും ഉപയോഗിച്ചത്. വേദനസംഹാരികൾ ഒന്നും തന്നെയില്ലായിരുന്നു. ആകെയുണ്ടായിരുന്നത് കുറച്ചു പച്ചമരുന്നുകളാണ്. ഒരു ആടിനെ പോലെ എന്റെ കാലുകൾ കെട്ടി, എന്റെ ശരീരത്തിൽ പച്ചമരുന്നുകൾ തേച്ചു.
അതിന് ശേഷം, ഞാൻ അനുഭവിച്ച ശാരീരിക–മാനസിക പീഡനത്തിന് കയ്യും കണക്കുമില്ല. എന്റെ ആർത്തവത്തിന് ഒട്ടും കൃത്യതയില്ലാതായി, മൂത്രാശയ സംബന്ധമായ രോഗങ്ങൾ വന്നു തുടങ്ങി, തുടരെത്തുടരെ അണുബാധ ബാധിച്ചു തുടങ്ങി. എനിക്ക് സിസേറിയൻ സർജറി വഴി മാത്രം കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുമായിരുന്നുള്ളൂ. ഇന്ന്, എന്തു വില കൊടുത്തും അതിനെതിരെ ശബ്ദം ഉയർത്തുകയാണ് എന്റെ പ്രധാന ലക്ഷ്യം. പരമാവധി പെണ്കുട്ടികളെ ഈ നീചമായ ആചാരത്തിൽ നിന്നും എനിക്ക് രക്ഷിച്ചെടുക്കണം.

ഈജിപ്തിൽ നിന്നും ഓംനിയ ഇബ്രാഹിം എന്ന ബ്ലോഗ്ഗറും സിനിമ സംവിധായികയുടെ അനുഭവം:
നിങ്ങളൊരു ഐസ് ക്യൂബ് പോലെയാണ്. വികാരങ്ങളും വിചാരങ്ങളും ഇല്ലാത്ത, എന്നെന്നേക്കുമായി അലിയാൻ മാത്രം വിധിക്കപ്പെട്ടവൾ. സ്നേഹിക്കാനോ വെറുക്കാനോ സാധിക്കാത്ത ഒരു നിർവികാര ജീവി. സ്ത്രീ ലിംഗഛേദനം എന്നെ മാനസികമായി ഒരുപാട് തളർത്തി. തിരിച്ചു വരാൻ പറ്റാത്ത അത്രയും എന്നെ നോവിച്ചു. എന്റെ സമൂഹം എന്നെ പഠിപ്പിച്ചത് ശരീരം എന്നാൽ ലൈംഗിക ബന്ധമാണെന്നും, ലൈംഗിക ബന്ധമെന്നാൽ കൊടുംപാപം ആണെന്നാണ്. ലൈംഗിക ബന്ധത്തോട് തന്നെ എനിക്ക് വെറുപ്പും ഭയവുമായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക കണക്കു പ്രകാരം ലോകത്ത് 200 മില്യൺ സ്ത്രീകൾ ജനനേന്ദ്രിയം ഛേദിച്ചു കളയുന്നതിന് വിധേയമായിട്ടുണ്ട്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി 30 രാജ്യങ്ങളിലാണ് ഇത് പ്രധാനമായും നടക്കുന്നതെങ്കിലും, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും സൗത്ത് അമേരിക്കയിലും സ്ത്രീ ലിംഗഛേദനം വ്യാപകമായി നടക്കുന്നുണ്ട്. വെസ്റ്റേൺ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ന്യൂ സിലാണ്ട് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരിലും ഇതൊരു ആചാരമായി തുടരുന്നു.
സുഡാനിലെ 87% സ്ത്രീകളുടെയും ജനനേന്ദ്രിയം ഛേദിച്ചു കളഞ്ഞിട്ടുണ്ട്. സുഡാനിലെ കാര്യം എടുത്തു പറയാൻ കാരണം അവിടെ ഈയടുത്താണ് സ്ത്രീ ലിംഗഛേദനം നിരോധിച്ചത്.
സുഡാനിലെ സ്ത്രീകളിൽ ഭൂരിപക്ഷവും സ്വന്തം ലിംഗ ഛേദിച്ചു കളയുന്നതിന് സാക്ഷിയായവരാണ്. ആദ്യമേ സൂചിപ്പിച്ച 30 രാജ്യങ്ങളിലെ 24 എണ്ണത്തിലും സ്ത്രീ ലിംഗഛേദനം എന്ന നീചമായ ആചാരത്തിനെതിരെ നിയമങ്ങൾ ഉണ്ടെങ്കിലും അതെല്ലാം നിയമപുസ്തകങ്ങളിൽ വായിക്കപ്പെടാൻ മാത്രമുള്ളതാണ്. അതിനെ പറ്റി സംസാരിക്കുന്നത് പോലും വലിയ തെറ്റും നാണക്കേടുമായിട്ടാണ് അവിടങ്ങളിലെ സമൂഹങ്ങൾ കാണുന്നത്.

സ്ത്രീ ലിംഗഛേദനം 4 തരമുണ്ട്:
Type 1: Clitoridectomy. That’s the total or partial removal of the sensitive clitoris and its surrounding skin.
Type 2: Excision. The partial or total removal of the clitoris plus the removal of the labia minora, or inner skin folds surrounding the vagina.
Type 3: Infibulation. The cutting and repositioning of the labia minora and the labia majora – the outer skin folds that surround the vagina. This often includes stitching to leave only a small gap.
This practice is not only extremely painful and distressing, it’s also an ongoing infection risk: the closing over of the vagina and the urethra leaves women with a very small opening through which to pass menstrual fluid and urine.
In fact, sometimes the opening can be so small that it needs to be cut open to allow sexual intercourse or birth – often causing complications which harm both mother and baby.
Type 4: This covers all other harmful procedures like pricking, piercing, incising, scraping and cauterising the clitoris or
genital area.
സ്ത്രീ ലിംഗഛേദനത്തിന്റെ ദോഷഫലങ്ങൾ കമെന്റിൽ ഇടുന്നുണ്ട്.
(This part is directly copied from the website of WHO.)
ഇനി സ്ത്രീ ലിംഗഛേദനം ചരിത്രത്തിലും മതങ്ങളിലും:
🔴 പുരാതനകാലത്ത്: Herodotus wrote about FGM being practiced in Egypt as early as 500 BC, while the Greek geographer Strabo who visited Egypt in about 25 BC reported that one of the Egyptian customs was “to circumcise the males and excise the females.”
Type 3 FGM began in Nubia (Sudan) with the Meroite civilization (c. 800 BCE – c. 350 CE) to increase confidence in paternity.
(വിഷാദമായി ഇനിയും വായിക്കാൻ സാധിക്കും)
🔴 ഇസ്ലാം
ഖുർആനിൽ എവിടെയും ഇതിനെ പറ്റി പറയുന്നില്ല. ഹദീസുകളുണ്ടെന്ന് ഇസ്‌ലാമിക രേഖകൾ തന്നെ പറയുന്നു.
A) In Madeenah there was a woman who circumcised women and the Prophet (peace and blessings of Allaah be upon him) said to her: “Do not go to the extreme in cutting; that is better for the woman and more liked by the husband and more pleasing to the husband.”
[Narrated by Abu Dawood (5271), classed as saheeh by Shaykh al-Albaani in Saheeh Abi Dawood.]
ഭർത്താവിന് കൂടുതൽ ഇഷ്ടം ലിംഗഛേദനം ചെയ്തുകഴിഞ്ഞ യോനിയാണെന്നും ഭർത്താവിന്റെ പ്രീതിക്ക് വലിയ വിലയുണ്ടെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
😎 Abu al- Malih ibn `Usama’s father relates that the Prophet said: “Circumcision is a law for men and a preservation of honour for women.”
[Ahmad Ibn Hanbal 5:75; Abu Dawud, Adab 167.]
[ഹദീസുകളുടെയും ഇസ്‌ലാമിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ വായിക്കാനുള്ള സൈറ്റുകൾ കമെന്റിൽ ഇടുന്നുണ്ട്.]
ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിലപാടുകൾ:
C) Circumcision is obligatory (for every male and female) by cutting off the piece of skin on the glans of the penis of the male, but circumcision of the female is by cutting out the clitoris (this is called Hufaad)
from Reliance of the Traveller by Shihabuddin Abu al-‘Abbas Ahmad ibn an-Naqib al-Misri.
ഇമാം ഷാഫിയുടെ ഫിഖ്ഹ് പിന്തുടരുന്നവർക്ക് ഈ ഗ്രന്തം വലിയ പ്രാധാന്യമുള്ളതാണ്.
[ഇസ്‌ലാമിക തെളിവുകൾ അക്കമിട്ട് നിരത്താനിരുന്നാൽ ഒരു പുതിയ പോസ്റ്റ് തന്നെ വേണ്ടി വരും. അതുകൊണ്ട് ലിങ്കുകൾ ഇടാം.]
എന്നിരിക്കെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇസ്‌ലാമിക പണ്ഡിതന്മാരിൽ നല്ലൊരു ശതമാനം ഇതിനെ തള്ളി കളയുന്നതും കാണാം. അതിനുള്ള കാരണങ്ങൾ എന്താണെന്ന് അവരോട് തന്നെ ചോദിക്കേണ്ടി വരും.
🔴 ക്രിസ്തുമതം
ക്രിസ്ത്യാനികളിൽ വളരെ അപൂർവ്വമായി കണ്ടുവരുന്ന ആചാരമാണിത്. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികൾ, എത്തിയൊപ്പിയായിലെ ഓർത്തഡോക്സുകാർ, സുഡാനിലെയും കെനിയയിലെയും കത്തോലിക്കാ–പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളിലും, ടാൻസാനിയ, നൈജീരിയ രാജ്യങ്ങളിലെ ക്രിസ്തുമതക്കാരിലുമാണ് ഇത് കൂടുതലായി കാണുന്നത്.
🔴 ജൂതമതം
While, according to the Hebrew bible, circumcision is required for all male Jewish children in observance of God’s commandment to Abraham (Genesis 12-17), female circumcision was never allowed in Judaism, according to the Oxford Dictionary of the Jewish Religion. Buff, in his letter to the editor, states that “any form of female circumcision would be considered bodily mutilation and forbidden under Jewish law”. Yet, a Jewish minority group living in Ethiopia, the so-called Falashas or Beta Israel, practice ritual female genital surgery.
[സ്ത്രീ ലിംഗഛേദനത്തെ പറ്റി ക്രിസ്തുമതത്തിലും ജൂതമതത്തിലുമുള്ള സത്യാവസ്ഥ വായിക്കാനുള്ള ലിങ്ക് കമെന്റിൽ ഇടുന്നുണ്ട്.]