Skip links
first-gay-muslim-marriage-in-uk

യുകെയിലെ ആദ്യ മുസ്ലിം സ്വവർഗ്ഗ വിവാഹം

2017–ൽ ജാഹിദ് ചൗധരി എന്ന ബംഗ്ളാദേശി UK മുസ്ലിം അദ്ദേഹത്തിന്റെ വെള്ളക്കാരൻ പങ്കാളിയെ വിവാഹം ചെയ്തു. UK–യിലെ ആദ്യത്തെ മുസ്ലിം സ്വവർഗ്ഗ വിവാഹം ഇവരുടേതായിരിക്കും.

അന്ന് ഇവർ രണ്ട് പേരും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം, ജാഹിദ് ബിബിസി ചാനലിൽ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു UK–യിലെ മുസ്ലീങ്ങൾ അദ്ദേഹത്തിന്റെ മുഖത്തു തുപ്പിയെന്നും, സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ വളരെയധികം അധിക്ഷേപിച്ചുവെന്നും, അദ്ദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന്. ഇതിനെല്ലാം ശേഷം, ജാഹിദ് UK–യിലെ മറ്റൊരു ദേശിയ ടെലിവിഷൻ ചാനലിൽ വന്നുകൊണ്ട് ഇത്ര പരസ്യമായി സ്വവർഗ്ഗ വിവാഹം ചെയ്തതിന് മാപ്പ് പറയുകയും ചെയ്തു.

2017–ൽ മഹദ് ഒലാദ് എന്ന ഗേ അമേരിക്കൻ ExMuslim–നെ തന്റെ മാതാവ് സ്വന്തം നാടായ കെനിയയിലേക്ക് സ്നേഹപൂർവ്വം വിളിച്ചുവരുത്തുകയും, മഹദ് ഒലാദ് സ്വദേശത്ത് കാൽ കുത്തിയതിന് ശേഷം മഹദിന്റെ മാതാവ് അദ്ദേഹത്തിന്റെ പാസ്പോര്ട്ട് എടുത്തു വെക്കുകയും, മഹദ് ഗേ ആണെന്നും ഇസ്‌ലാം ഉപേക്ഷിച്ചുവെന്നും തനിക്ക് അറിയാമെന്നും, മഹദിനെ രക്ഷിക്കാൻ വേണ്ടിയാണ് ഇതെന്നും പറഞ്ഞുകൊണ്ട്, മഹദിനെ സൊമാലി ഷെയ്ക്കുകളുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന മഹദിനെ അറിയിച്ചു. സൊമാലി ഷെയ്ക്കുകളുടെ നേതൃത്വത്തിൽ കൗണ്സലിംഗ് ചെയ്‌ത് മഹദിനെ ഒരു “നേരായ” പുരുഷനാക്കാനും ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം മതം സ്വീകരിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ExMuslims of North America–യുടെ സഹായത്തോടെ മാത്രമാണ് മഹദിന് അവിടുന്ന് രക്ഷപ്പെടാൻ പറ്റിയത്.

2017–ൽ, NASIMCO എന്ന Organization of North American Shia Ithna-Asheri Muslim Communities–ന്റെ സെക്രെട്ടറി ജനറൽ ആയ സിദ്ധീക റാസ എന്ന സ്ത്രീ, അവരുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സിദ്ധീകയുടെ മകന്റെ വിവാഹം സ്വവർഗ്ഗ വിവാഹം ആയിരുന്നു.

മകന്റെ സ്വവർഗ്ഗ വിവാഹം കൂടുകയും വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടുകൊണ്ട് അതിനെ അംഗീകരിക്കുകയും ചെയ്തുകൊണ്ട്, ഷിയാ മുസ്ലീങ്ങൾ ഏറ്റവും ആദരവോടെ കാണുന്ന ജാഫറി ഫിഖ്ഹിന് ധിക്കരിക്കുകയും, ഇസ്‌ലാം ഒരു പാപമായി കാണുന്ന സ്വവർഗ്ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പെരുമാറിയ സിദ്ധീക,

അവരുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കണം എന്ന് ഷിയാ മുസ്‌ലിം സമുദായത്തിലെ 1000 പേര് പെറ്റീഷൻ ഒപ്പിടുകയും ചെയ്തു.
സിദ്ധീക്ക രാജിവെച്ചു.

ഇനിയും ഇനിയും എത്രയെത്ര കഥകൾ.
പുരോഗമന മതേതര രാജ്യങ്ങളിലേക്ക്, അതായത് അമേരിക്കയിലേക്കും UK–യിലേക്കും മറ്റു യൂറോപ്പിയൻ രാജ്യങ്ങളിലേക്കും, കുടിയേറിയിട്ടുള്ള ഇവരെല്ലാം ഇങ്ങനെയാണെങ്കിൽ, ഇവരുടെ സ്വദേശമായ ഇസ്‌ലാമിക രാജ്യങ്ങളിൽ സ്വവർഗ്ഗലൈംഗികരുടെ അവസ്ഥ എന്തായിരിക്കും?

മനുഷ്യത്വം തൊട്ടുതീണ്ടാത്ത, മനുഷ്യർ തമ്മിലുള്ള സ്നേഹവും പ്രണയവും കരുതലും എന്താണെന്ന് പോലും അറിയാത്ത, ദയയും കാരുണ്യവും ഒരു തരി പോലുമില്ലാത്ത,
തങ്ങളുടെ വേദപുസ്തകത്തിന് വിപരീതമായി ജീവിക്കുന്ന ആരെയും വെറുതെ വിടാത്ത,
അതിന്റെ പേരിൽ കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും വിച്ഛേദിച്ചു കളയാൻ കല്പിക്കുന്ന, അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുള്ളവരെ ഒറ്റപ്പെടുത്തിയും കഷ്ടപ്പെടുത്തിയും,
എന്നിട്ടും കലി അടങ്ങാതെ തല വെട്ടാനും കൊയ്യാനും ശേഷം അതും പൊക്കിപ്പിടിച്ചു ആർത്തുല്ലസിക്കാനും മുതിരുന്ന, ലോകത്തെ ഏറ്റവും “സമാധാനമുള്ള” മതമാണ് ഇസ്‌ലാം.

ഇസ്‍ലാമിസ്റ്റുകളുടെ ശാരീരിക–മാനസിക പീഡനങ്ങൾ സഹിക്കാൻ പറ്റാതെ നീറി നീറി ജീവിക്കുന്ന സ്വവർഗ്ഗ ലൈംഗിക സമൂഹം ലോകത്ത് എല്ലായിടത്തുമുണ്ട്.

എന്നെങ്കിലും അവർക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുമെന്ന് പ്രത്യാശിക്കാം.
Jazar Shahina Shahul
The ExMuslim Blasphemist

Leave a comment