Skip links
Ka’bah-and-360-Idols

Ka’bah and 360 Idols

സമകാലികത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന ഒരു ദൈവമായി മാറിയിരിക്കയാണ് അല്ലാഹു.

ഇസ്‌ലാമിൽ അല്ലാഹു ആരാണ്?

ഇസ്‌ലാം പരിചയപ്പെടുത്തി തരുന്ന അല്ലാഹ് എന്നാൽ പ്രപഞ്ച/സർവ്വലോക സൃഷ്ടാവും പരിപാലകനും സംരക്ഷകനുമാണ്. ആദം–ഹൗവ്വ ദമ്പതികളിൽ നിന്നും മനുഷ്യരാശിയെ സൃഷ്ടിച്ച, ഇബ്രാഹിമിന്റെയും ഇസ്ഹാക്കിന്റെയും യാ’ക്കൂബിന്റെയും മൂസയുടെയും ഈസയുടെയും, അവസാനം അവതരിച്ച മുഹമ്മദിന്റെയും, ദൈവമാണ് അല്ലാഹു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇവിടെ ഞാൻ 2 കാര്യങ്ങളാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്:

1) അല്ലാഹു എന്നത് ഇസ്‌ലാമിന് വളരെ മുൻപ് തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു പദമാണ്. അതിന്റെ അർത്ഥം ദൈവം എന്നാണ്. പിന്നീട് അതൊരു പ്രത്യേക ദൈവത്തിന്റെ പേരായി മാറിയതാണ്.

2) മുഹമ്മദിന്റെ കാലം ആവുമ്പോഴേക്കും, മക്കക്കാർക്ക് അല്ലാഹു എന്നത് ഒരു പ്രത്യേക ദൈവമായി മാറുകയും, കാബയുടെ ചുറ്റുമുണ്ടായിരുന്ന 360 ദൈവ വിഗ്രഹങ്ങളുടെ തലവനുമായി.

🔴 അപ്പോൾ ആദ്യത്തെ വാദത്തിലേക്ക് നമുക്ക് കടക്കാം. അല്ലാഹു എന്നത് ഇസ്‌ലാമിന് വളരെ മുൻപ് തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു പദമാണ് എന്നും അതിന്റെ അർത്ഥം ദൈവം എന്നാണ് എന്നും പിന്നീട് അതൊരു പ്രത്യേക ദൈവമായി മാറിയതിനെ പറ്റിയും ഞാൻ പറയാൻ ശ്രമിക്കാം.

1) അല്ലാഹ് എന്ന നാമം ഇസ്‌ലാമിന് മുൻപ് തന്നെ അറേബ്യയിലെ ശിലാലിഖിതങ്ങളിൽ കാണാൻ സാധിക്കുമെന്ന് Encyclopedia Britannica–യിൽ I:643 നമുക്ക് വായിക്കാൻ സാധിക്കും.

2) ഇസ്‌ലാം അവതരിക്കുന്നതിന് മുൻപ് ജീവിച്ചിരുന്ന അറബികൾക്ക് അറിയാവുന്ന പേരായിരുന്നു അല്ലാഹു എന്ന് Encyclopedia of Religion–ന്റെ I:117 പറയുന്നു.

3) നമുക്ക് ഏവർക്കും സുപരിചിതനായ,
Royal Academy of Baghdad–ഉം Arab Academy of Damascus–ഉം ആദരിച്ചിട്ടുള്ള,
University of London–ലും Princeton University–യിലും Durham University–യിലും എല്ലാം അറബിക്കിന്റെയും ഹെബ്‌രൂ ഭാഷയുടെയും പ്രൊഫസറും ആയിരുന്ന, Ibn Ishaq എഴുതിയ മഹാകൃതി Sirat Rasul Allah ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ഭാഷ പണ്ഡിതൻ Alfred Guillaume അദ്ദേഹത്തിന്റെ പുസ്തകമായ Islam–ലെ പേജ് 6–7–ലും ഇങ്ങനെ എഴുതിയിരിക്കുന്നു:

സെമിറ്റിക് ലോകത്ത് ഒരു ദൈവത്തിനെ വിളിക്കാനായി ഉപയോഗിച്ച ഏറ്റവും പഴക്കമേറിയ പേരിൽ വെറും രണ്ട് അക്ഷരങ്ങൾ ഉണ്ടായിരുന്നുള്ളു. L എന്ന അക്ഷരവും അതിന് മുന്നോടിയായി എടുക്കുന്ന ചെറിയ ശ്വാസവും. അതിന്റെ ഉച്ചാരണം പ്രാചീന ബാബിലോണിയയിൽ IL എന്നും, പ്രാചീന ഇസ്രായേലിൽ EL എന്നുമായിരുന്നു.

ഈ IL എന്ന വാക്ക്, ബാബിലോണിയയിലും അസിറിയയിലും, അറമയ്ക്ക് സിറിയക്ക് ഭാഷകളിൽ ദൈവത്തിനുള്ള പൊതുവായ വാക്കുകളായി, അതായത്, അലാഹയും എലോആ എന്ന വാക്ക്.

അൽ എന്ന പദവും ഇലാഹ് എന്ന പദവും കൂട്ടി ചേർത്ത് ‘ഇ’ എന്നത് എടുത്ത് കളഞ്ഞുകൊണ്ട് അല്ലാഹ് എന്ന വാക്ക് ഉൾക്കൊള്ളുന്ന അറബിയിലെ ഇലാഹ് എന്ന പദവും പ്രാചീന ഇസ്രായേലിലെയും ബാബിലോണിയയിലും ഉപയോഗിച്ചിരുന്ന IL/EL എന്ന പദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നും അറിയില്ല.

4) മധ്യപൂര്‍വ്വേഷ്യൻ ഭാഷകളുടെ, വിശിഷ്യാ സെമിറ്റിക് ഭാഷകളുടെ പേരുകേട്ട പണ്ഡിതനും Egypt–ലെ School of Oriental Studies in Cairo–യിലെ പ്രൊഫസറുമായിരുന്ന Dr Arthur Jeffrey–ടെ Muhammad and His Religion എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അല്ലാഹു എന്ന പേര് ഇസ്‌ലാമിന് മുൻപ് തന്നെ വളരെയധികം പരിചിതമായ പേരാണ്. വടക്കൻ അറേബ്യയിലെ ശിലാലിഖിതങ്ങളിൽ ദൈവങ്ങളുടെ നാമങ്ങൾ എഴുതിയവയിൽ അല്ലാഹുവും അതിന്റെ സ്ത്രൈണ രൂപമായ അല്ലാത്തും കാണാൻ സാധിക്കും.”

5) ലോകപ്രസിദ്ധമായ Princeton University–യിലെയും Harvard University–യിലെയും Semitic Literature–ൽ professor emeritus–ഉം Department of Oriental Languages–ന്റെ തലവനും അറേബ്യയുടെയും മധ്യപൂർവ്വേഷ്യയുടെയും ചരിത്രത്തിൽ ആഗ്രഗണ്യനായ Dr Philip K. Hitti എന്ന വിശ്വവിഖ്യാത പണ്ഡിതന്റെ അതുല്യമായ കൃതിയായ History of the Arabs–ന്റെ 96–101 പേജുകളിൽ, അദ്ദേഹം പറയുന്നത്:

“അല്ലാഹ് (അതായത് അൽ–ഇലാഹ്) എന്നത് മക്കയിലെ മുഖ്യ ദൈവമായിരുന്നു. എന്നാൽ അല്ലാഹു മാത്രമായിരുന്നില്ല അവിടുത്തെ ദൈവം.

അല്ലാഹു എന്നത് വളരെയധികം പ്രാചീനമായ പേരാണ്. രണ്ട് തെക്കൻ അറേബ്യൻ ശിലാലിഖിതങ്ങളിൽ അല്ലാഹു എന്ന പദത്തെ കാണാൻ സാധിക്കും.

ആദ്യത്തേത്, സൗദി അറേബ്യയിലെ മദീനയുടെ അടുത്തുള്ള അൽ–ഉലായിൽ നിന്നും ലഭിച്ച മിനെയൻ ഭാഷയിൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ.

രണ്ടാമത്തേത്, സബീയൻ ശിലാലിഖിതങ്ങളിൽ.

എന്നാൽ, 500 ബിസി കാലഘട്ടത്തിൽ നിന്നുമുള്ള ലിഹ്‌യാനൈറ്റ് ഭാഷയിലെ ശിലാലിഖിതങ്ങൾ പരിശോധിക്കുമ്പോൾ, HLH (അഥവാ ഹ ല ഹ) എന്ന പദം കൊണ്ട് അല്ലാഹുവിനെ കണക്കില്ലാതെ പരാമർശിക്കുന്നുണ്ട്. അറേബ്യയിൽ ആദ്യമായി അല്ലാഹുവിനെ ദൈവമായി സ്വീകരിച്ചവർ ലിഹ്യാൻ ജനതയാണ്. അവരുടെ ഭാഷയിൽ പരാമർശിക്കുന്ന ഹലഹ എന്ന ദൈവമാണ് പിന്നീട് അല്ലാഹുവായി എന്നും കരുതേണ്ടി വരും.

പക്ഷെ കഥ അവിടെ അവസാനിക്കുന്നില്ല.
ലിഹ്യാൻ ജനതയ്ക്ക് ഹലഹ എന്ന ദൈവത്തെ കിട്ടിയത് സിറിയയിൽ നിന്നുമാണ്.

ഇസ്‌ലാമിനും 5 നൂറ്റാണ്ട് മുൻപ്, അല്ലാഹു എന്ന പദം ‘ഹല്ലാഹ്’ എന്ന രൂപത്തിൽ സഫ ശിലാലിഖിതങ്ങളിലും, അതുപോലെ തന്നെ, 6–ആം നൂറ്റാണ്ടിലെ അറേബ്യയിലെ ക്രൈസ്തവരുടെ ശിലാലിഖിതങ്ങളിലും കാണാൻ സാധിക്കും.

മക്കക്കാർക്ക് വളരെയധികം പ്രിയപ്പെട്ടതും അത്യധികം ബഹുമാനത്തോടെ ആരാധിച്ചു, ആദരിച്ചു പോന്നിരുന്ന ദൈവമായിരുന്നു അല്ലാഹു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് മുഹമ്മദിന്റെ പിതാവിന്റെ പേര്. പിതാവിന് അബ്‌ദല്ല/അബ്ദുല്ല എന്നായിരുന്നു പേരിട്ടത്. അബ്‌ദല്ല/അബ്ദുല്ല എന്നതിന്റെ അർത്ഥം അല്ലാഹുവിന്റെ അടിമ എന്നാണ്.

കാരണം ഖുറയ്ഷ്‌ ഗോത്രത്തിന്റെ ഗോത്ര ദേവനായിരുന്നു അല്ലാഹു.

പ്രവാചകൻ മുഹമ്മദിന്റെ ഗോത്രം ഏതായിരുന്നു? ഖുറയ്ഷ്. ഇപ്പോ മനസ്സിലായിട്ടുണ്ടാവും മുഹമ്മദ് എങ്ങനെയാണ് അല്ലാഹുവാണ് തന്റെ ദൈവം എന്ന് ഉറപ്പിച്ചത്.

6) Encyclopedia of Religion and Ethics, I:664 വായിക്കുമ്പോൾ കാണാൻ സാധിക്കുന്നത് ഇങ്ങനെയാണ്:

അല്ലാഹു, (സഫ ശിലാലിഖിതങ്ങളിൽ ഹല്ലാഹ്), the god, എന്ന നാമം വളരെ കാലം മുൻപ് ജീവിച്ചിരുന്ന Nabateans–ന്റെയും മറ്റു വടക്കൻ അറേബ്യക്കാരുടെ പേരുകളിൽ ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഉദാഹരണത്തിന്, സൈദല്ലാഹി, അബ്‌ദല്ലാഹി.

Nabatean ശിലാലിഖിതങ്ങളിൽ ദൈവത്തിന്റെ പേര് എന്ന നിലയ്ക്ക് അല്ലാഹുവിനെ കാണാൻ സാധിക്കില്ല. എന്നാൽ സഫയിലെ ശിലാലിഖിതങ്ങളിൽ, അങ്ങനെ കാണാൻ സാധിക്കുന്നു.

അതിന് ശേഷമുള്ള അറബികളുടെ വിശ്വാസങ്ങളിൽ അല്ലാഹ് എന്നത് ദൈവം എന്നതിന് ഉപയോഗിക്കുന്ന പദമായിട്ടും ഒരു പ്രത്യേക ദൈവത്തിന്റെ പേര് ആയിട്ടും, ഇങ്ങനെ രണ്ട് രീതിയിലും ഉപയോഗിച്ചിരുന്നു.

വളരെയധികം പ്രസിദ്ധനായ ജർമൻ പഴയനിയമ പണ്ഡിതനും ചരിത്രകാരനും textual critic–ഉം ഒക്കെയായ Julius Wellhausen–ന്റെ കൃതി വായിക്കുമ്പോൾ കാണാൻ സാധിക്കുന്നത്, ഇസ്‌ലാമിന് മുൻപുള്ള അറബികൾ അല്ലാഹുവിനെ ഒരു വലിയ ദേവനായി കണ്ടിരുന്നു എന്നാണ്. മാത്രമല്ല, അവരുടെ പ്രാദേശികഭാഷയിൽ വന്നിരുന്ന പല ചൊല്ലുകളിലും അല്ലാഹു ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ബഹുദൈവ വിശ്വാസികളും അല്ലാഹുവിന് വലിയ സ്ഥാനം തന്നെയാണ് കൊടുത്തിരുന്നത്. അല്ലാഹുവിനെ പരമോന്നത ദൈവമായും സൃഷ്ടാവായും മഴയുടെ ദേവനായും വിശ്വസിച്ചിരുന്നു. അല്ലാഹുവിന് 3 പെണ്മക്കളും ഉണ്ടായിരുന്നു: അല്ലാത്ത്, അൽ ഉസ്സ, മനാത്ത്.

Nabatean ശിലാലിഖിതങ്ങളെ വായിക്കുമ്പോൾ ചരിത്രകാരന്മാർക്ക് മനസ്സിലായത് ഓരോ ദൈവത്തിന്റെ പേരിന് ശേഷവും അലാഹ എന്ന പദം ഉപയോഗിച്ചിരുന്നു. അലാഹ എന്നാൽ the god allenkil ദൈവം.

ഇക്കാരണത്താലാണ്, അതിന് ശേഷം വന്ന അറബികൾ ഓരോ ദൈവത്തിന്റൊപ്പം അല്ലാഹ് എന്ന് ചേർക്കുകയും, അങ്ങനെ കാലക്രമേണ ദൈവം എന്ന് മാത്രം അർത്ഥം ഉണ്ടായിരുന്ന അല്ലാഹു പിന്നീട് ഒരു വലിയ ദൈവമായി മാറുകയും ചെയ്തു.

ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, മുഹമ്മദിന് അദ്ദേഹം ഉണ്ടാക്കിയ മതത്തിന്റെ ദൈവത്തിന് ഒരു പേരും തപ്പി സമയം കളയേണ്ടതായി വന്നില്ല എന്നാണ്.
മുഹമ്മദ് ജനിച്ചു വളർന്ന മക്കയിൽ, അപ്പോഴേക്കും പ്രചാരത്തിൽ ഉണ്ടായിരുന്ന അല്ലാഹുവിനെ തന്നെ തന്റെ മതത്തിന് അനുയോജ്യമായ ദൈവമാണ് എന്ന് മനസ്സിലാക്കി സ്വീകരിക്കുകയും ചെയ്തു.

ഇനിയും നമ്മുടെ ആദ്യത്തെ പോയിന്റിനെ പിന്താങ്ങുന്ന പല ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ ഉണ്ട്.

ഇനി നമ്മുടെ രണ്ടാമത്തെ പോയിന്റ്.

🔴 മുഹമ്മദിന്റെ കാലം ആവുമ്പോഴേക്കും, മക്കക്കാർക്ക് അല്ലാഹു ഒരു പ്രത്യേക ദൈവമായി മാറുകയും, കാബയുടെ ചുറ്റുമുണ്ടായിരുന്ന 360 ദൈവ വിഗ്രഹങ്ങളുടെ തലവനുമായിരുന്നു.

അതിന്റെ തെളിവുകളിലേക്ക് പോവാം.

1) Encyclopedia of Islam–ൽ 406 പേജിൽ ഇലാഹ് എന്നതിന്റെ അടിയിൽ പറയുന്നത് ഇങ്ങനെയാണ്:

ഇസ്‌ലാമിന് മുൻപുള്ള കാലം, ഇസ്‌ലാമിസ്റ്റുകൾ ജാഹിലിയ്യാ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുന്ന കാലത്തെ അറബികൾക്ക്, അല്ലാഹുവിനെ അറിയാമായിരുന്നു. മക്കക്കാരുടെ ദൈവങ്ങളിൽ ഒരുവനായിരുന്നു അല്ലാഹു.
ഒരുപക്ഷേ അല്ലാഹു ദൈവങ്ങളുടെ തലവനായിരിക്കാം. എന്തായാലും സൃഷ്ടാവ് അല്ലെങ്കിൽ സൃഷ്ടിപ്പിന് കഴിവുള്ള ദൈവമായിരുന്നു അല്ലാഹു. അൽ ഇലാഹ് എന്നും അലാഹ എന്നൊക്കെ അറേബ്യയുടെ പല ഭാഗങ്ങളിലും അറിയപ്പെട്ടിരുന്നു.

പക്ഷെ അതിനർത്ഥം അല്ലാഹു മാത്രമാണ് ദൈവം എന്നായിരുന്നില്ല. ദൈവങ്ങളുടെ ദേവനായിരുന്നു അല്ലാഹു. എന്നാൽ ഇസ്‌ലാം വന്നതോടെയാണ് അല്ലാഹു എന്നത് ഒരു സർവശക്തനായ ഏകദൈവമായി മാറിയത്.

2) അടുത്തത് നമുക്ക് പ്രശസ്തനായ ഇസ്‌ലാമിക– അറബി ഭാഷ പണ്ഡിതനും Switzerland–ലെ University of Lausanne–ൽ
Dutch emeritus professor of Science of Religions ആയ Dr Jacques Waardenburg–ന്റെ പുസ്തകമായ
The Earliest Relations of Islam with Other Religions: The Meccan Polytheists, pg 89–ൽ പറയുന്നത് വായിക്കാം:

മക്കക്കാർ അല്ലാഹുവിനെ മനസ്സിലാക്കിയത് rabbul bayt അഥവാ കഅബയുടെയും മക്ക പട്ടണത്തിന്റെയും ദേവനായിട്ടാണ്. പക്ഷെ അവർക്ക് അല്ലാഹു മാത്രമായിരുന്നില്ല ദൈവം. എന്നാൽ മുഹമ്മദ് അല്ലാഹുവിനെ rabbul bayt അഥവാ കഅബയുടെ ദേവനിൽ നിന്നും rabbul aalamin അതായത് സർവ്വ ജീവജാലങ്ങളുടെ സൃഷ്ടാവും പരിപാലകനും നീതിമാനും ആയി മാറ്റിയെടുക്കുകയും ബാക്കിയുള്ളവരെ തള്ളി കളയുകയും ചെയ്തു.

3) അല്ലാഹു എന്നത് കാബയ്ക്ക് ചുറ്റും സ്ഥിതി ചെയ്തിരുന്ന 360 ഉപദൈവങ്ങളുടെ തലവനായിരുന്നു. ഖുറൈശികൾ വളരെയധികം ആദരവോടെ, ഭയഭക്തിയോടെ ആരാധിച്ചുപോന്ന സര്‍വ്വപ്രധാനിയായ, ദൈവങ്ങളുടെ ദൈവമായിരുന്നു അല്ലാഹ്. മുഹമ്മദ് ജനിച്ച ഖുറൈഷ് ഗോത്രത്തിന്റെ മുഖ്യദേവനും അല്ലാഹുവായിരുന്നു.

ഇസ്‌ലാമിക ചരിത്രകാരനും പ്രവാചകൻ മുഹമ്മദിന്റെ ചരിത്രകാരനും അബ്ബാസിദ് ഖലീഫകളിൽ പേരുകേട്ട അൽ–മാ’മൂനിന്റെ ഖാദി (അതായത് ന്യായാധിപനും) പ്രശസ്ത ഇസ്‌ലാമിക ചരിത്രകാരനായ ഇബ്‌നു സാ’ദിന്റെ അധ്യാപകനായിരുന്ന
ഇമാം അൽ–വാക്കിധിയെ പോലെയുള്ള ഇസ്‌ലാമിക ചരിത്രകാരന്മാർ തന്നെ അവരുടെ കൃതികളിൽ പറയുന്നുണ്ട് മുഹമ്മദ് പ്രാമുഖ്യത്തിലേക്ക് വരുന്ന സമയത്ത്‌ അറേബ്യയിൽ ആരാധിച്ചു പോന്നിരുന്ന 360 ദൈവങ്ങളുടെ തലവനായിരുന്നു അല്ലാഹു എന്ന്.

ഹിഷാം ഇബ്നു അൽ–കൽബിയുടെ കിതാബുൽ അസ്നാം അഥവാ വിഗ്രഹങ്ങളുടെ പുസ്തകം എന്ന കൃതിയിൽ ഈ 360 ദൈവങ്ങളിൽ 27 ദൈവങ്ങളുടെ പേരുകൾ പറയുന്നുണ്ട്. മുസ്ലീങ്ങൾ പക്ഷെ ഇക്കാര്യം അംഗീകരിക്കാൻ തയ്യാറല്ല. ചില മുസ്ലീങ്ങളോട് ഇക്കാര്യത്തെ പറ്റി പറയുമ്പോൾ, അവർ വളരെയധികം രോഷാകുലരാവുന്നു. പക്ഷെ ചരിത്രം മുസ്ലീങ്ങൾക്ക് എതിരെയാണ്. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്റെ മുൻപ് എഴുതപ്പെട്ട കൃതികൾ ഇക്കാര്യങ്ങൾ വ്യക്തമായി തെളിയിക്കുന്നു.

4) Emory University–യിലെ Department of Islamic studies and History of Religions–ന്റെ emeritus professor–ഉം തലവനും Encyclopedia of Islam and the Muslim World–ന്റെ editor in chief–മായ Dr Richard C. Martin അദ്ദേഹത്തിന്റെ പുസ്തകമായ Islamic Studies: A History of Religions Approach–ൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

പ്രപഞ്ചത്തെ ബഹുദൈവ വിശ്വാസത്തിന്റെ കോണിൽ നിന്ന് കാണുകയും സാമൂഹിക ഘടനയിൽ ഗോത്ര രീതി നിലനിന്നിരുന്ന പ്രദേശമാണ് മുഹമ്മദിന്റെ കാലത്തെ അറേബ്യ. ഓരോ ഗോത്രത്തിനും ദൈവങ്ങളായി പ്രത്യേക ദേവനും ദേവികളും ഉണ്ടായിരുന്നു. വിഗ്രഹങ്ങളുടെയും കല്ലുകളുടെയും മരങ്ങളുടെയും നക്ഷത്രങ്ങളുടെയും രൂപങ്ങളിൽ ഈ ദൈവങ്ങളെ അറബികൾ മനസ്സിലാക്കിയിരുന്നു.

5) ഇനി നമുക്ക് First Encyclopedia of Islam–ൽ പ്രസിദ്ധനായ അറബ് ഇസ്‌ലാമിക ചരിത്രകാരനും ഭൂമിശാസ്‌ത്രഗ്രന്ഥകാരനും
യാത്രികനുമായ അൽ–മസൂദിയുടെ അഭിപ്രായമാണ് വായിക്കാം.

അൽ–മസൂദി പറയുന്നത് അനുസരിച്ച്, സൂര്യനും ചന്ദ്രനും 5 ഗ്രഹങ്ങൾക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേവാലയമായിരുന്നു കാബാ. അതിന് ചുറ്റും വെച്ചിരുന്ന 360 വിഗ്രഹങ്ങളും ഇതേ ദിശയിലേക്ക് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമിന് വളരെ മുൻപ് നിലനിന്നിരുന്ന നക്ഷത്രസംബന്ധിയായ പ്രതീകാത്മകത്വം (astral symbolism) കാബയിലും ഉണ്ടായിരുന്നുവെന്നും അങ്ങനെ തന്നെ ആചരിച്ചു പോന്നിരുന്നു എന്നും കാണാൻ സാധിക്കും. വിഗ്രഹാരാധനയിൽ സാധാരണ കണ്ടുവരുന്ന syncretism അഥവാ വിവിധ ദർശന സമ്പ്രദായങ്ങളിൽനിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന നിലപാട് സ്വീകരിച്ചവരായിരുന്നു അന്നത്തെ അറേബ്യയിലെ ഖുറേഷികൾ.

കാബയിലെ കറുത്ത കല്ല് ഏതെങ്കിലും ദൈവവുമായി ബന്ധപ്പെട്ട് ഉള്ളതാണോ എന്ന് വ്യക്തമല്ല. ഹുബാൽ എന്ന ചന്ദ്ര ദൈവം മക്കയുടെ ദൈവമായിരുന്നു എന്നും കാബയിലെ ദൈവങ്ങളുടെ തലവനായിരുന്നു എന്നും ചില ചരിത്രകാരന്മാർ, Leone Caetani അടക്കം പറയുന്നു. ഹുബാലിന്റെ തൊട്ടരികിൽ അൽ–ലാത്ത്, അൽ–ഉസ്സ, അൽ–മനാത്ത് എന്ന 3 ദൈവങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോൾ, നമുക്ക് അനുമാനിക്കാൻ സാധിക്കുന്നത് ഒരുപക്ഷേ ഹുബാൽ എന്ന ചന്ദ്ര ദേവൻ ആയിരിക്കാം അല്ലാഹുവായത്.
കാരണം ഇസ്‌ലാം വന്നതോടെ കാബയുടെ ചുറ്റുമുണ്ടായിരുന്ന ഹുബാൽ അടക്കമുള്ള 359 വിഗ്രഹങ്ങൾക്കും കാബയുടെ ഉള്ളിൽ നില കൊള്ളുന്ന ഹജറുൽ അസ്വദ് അഥവാ Black Stone അഥവാ കറുത്ത കല്ല്, ഇവയ്ക്കെല്ലാം അവരുടെ ദൈവീകമായ സ്ഥാനം നഷ്ടപ്പെട്ടു.

പറയാൻ ആണെങ്കിൽ ഒരുപാട് പണ്ഡിതന്മാരെ ഉദ്ധരിക്കേണ്ടി വരും.
അവയിൽ ചിലരുടെ പേരും കൃതിയും ഞാൻ ഇവിടെ സൂചിപ്പിക്കാം.

മാർക്സിസ്റ്റും സാമൂഹ്യശാസ്‌ത്രജ്ഞനും
ചരിത്രകാരനും സെമിറ്റിക്ക് ഭാഷ പണ്ഡിതനുമായ Professor Maxime
Rodinson–ന്റെ Muhammad എന്ന കൃതി. ഈ കൃതി ഇന്നും പല അറബ് രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.

അതുപോലെ, New York University–യിലെ Professor Emeritus of History, Religion and Middle Eastern and Islamic Studies ആയിരുന്ന Dr Francis Edward Peters–ന്റെ കൃതിയായ The Hajj എന്ന കൃതി.

പിന്നെ, സെമിറ്റിക് ഭാഷകളുടെ വിശിഷ്യാ അറബി ഭാഷ പണ്ഡിതനും ചരിത്രകാരനുമായ Dr Carl Brockelmann–ന്റെ History of the Islamic Peoples എന്ന കൃതി.

Dr Caesar Farah–യുടെ Islam: Beliefs And Observances എന്ന കൃതി.

The Oxford Encyclopedia of the Modern Islamic World

അങ്ങനെ ഒരുപാട് പേരുകേട്ട ചരിത്ര–ഭാഷ പണ്ഡിതന്മാർ, മുസ്ലിം പണ്ഡിതന്മാർ ഉൾപ്പടെയുള്ളവരുടെ കൃതികളിൽ അല്ലാഹുവിന്റെ യഥാർത്ഥ ചരിത്രം വായിക്കാൻ സാധിക്കും.

അല്ലാഹു എന്നത് ഇസ്‌ലാമിന് വളരെ കാലം മുൻപ്, ഒരുപക്ഷെ 500 ബിസി കാലഘട്ടത്തിൽ വെറും 3 അക്ഷരങ്ങളായ ഹലഹ എന്നതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്.

എന്നിട്ടാണ് ഇസ്‌ലാമിസ്റ്റുകൾ തോറയിലെ ദൈവമായ “യ ഹ വ ഹ” എന്ന നാല് അക്ഷരമുള്ള, യഹോവ അഥവാ യാഹ്‌വെ എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ഉച്ചാരണം ജൂതന്മാർക്ക് അറിയില്ല എന്ന വീമ്പിളക്കുന്നത് എന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കുന്നു.

അലാഹ അഥവാ ദൈവം എന്ന വാക്ക് അന്നുണ്ടായിരുന്ന ബഹുദൈവങ്ങളുടെ പേരിന് കൂടെ ചേർത്തപ്പെട്ട ഒരു പദമായി മാറി. അല്ലാഹു എന്ന പദത്തിന്റെ ധാതു അലാഹ ആയിരിക്കാം എന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

പിന്നീട് മക്കയിൽ, അല്ലാഹു എന്നത് ഒരു ദൈവമായി മാറുകയും, കാബയ്ക്ക് ചുറ്റുമുണ്ടായിരുന്ന 360–ൽ പരം വിഗ്രഹങ്ങളുടെ ഒപ്പം നിലകൊള്ളുകയും, അവരുടെ തലവനായി മാറുകയും, മക്കയുടെയും കാബയുടെയും ദേവനാവുകയും, സൃഷ്ടിക്കുന്നവനും മഴ വർഷിപ്പിക്കുന്നവനും എന്ന പദവി ലഭിക്കുകയും ചെയ്തു.

അതും കഴിഞ്ഞു, മുഹമ്മദ് ഇസ്‌ലാമും പൊക്കിപിടിച്ചു വന്നതോടെ അല്ലാഹു സർവ്വലോക സൃഷ്ടാവും പരിപാലകനും രക്ഷകനും ഒക്കെയായി മാറി.

ഒറ്റവാക്യത്തിൽ പറഞ്ഞാൽ: ചരിത്രം നോക്കിയാൽ അല്ലാഹുവിന് വെച്ചടി വെച്ചടി കേറ്റമായിരുന്നു.

Jazar Mohamed
The ExMuslim Blasphemer

References

🔴 “Allah is found… in Arabic inscription prior to Islam.”
(Encyclopedia Britannica, I:643)

🔴 “Allah” is a pre-Islamic name. . .”
(Encyclopedia of Religion, I:117)

🔴 The oldest name for a god used in the Semitic world consists of but two letters, the consonant ‘L’ preceded by a smooth breathing, which was pronounced ‘IL’ in ancient Babylonia, ‘El’ (Eloh, Elohim) in ancient Israel. The relation of this name, which in Babylonia and Assyria (Alaha, Eloah) in Aramaic Syriac became a generic term simply meaning ‘god’, to the Arabian Ilah familiar to us in the form Allah, which is compounded of al, the definite article, and Ilah by eliding the vowel ‘i’, is not clear.
(Islam, Alfred Guillaume, 1956, p 6-7)

🔴 “The name Allah, as the Qur’an itself is witness, was well known in pre-Islamic Arabia. Indeed, both it and its feminine form, Allat, are found not infrequently among the theophorous names in inscriptions from North Arabia.”
(Arthur Jeffrey, ed., Islam: Muhammad and His Religion, New York: The Liberal Arts Press, 1958, p. 85)

🔴 “Allah (allah, al-ilah, the god) was the principal, though not the only, deity of Makkah. The name is an ancient one. It occurs in two South Arabic inscriptions, one a Minaean found at al-‘Ula and the other a Sabaean, but abounds in the form HLH in the Lihyanite inscriptions of the fifth century- B.C. Lihyan, which evidently got the god from Syria, was the first Centre of the worship of this deity in Arabia. The name occurs as Hallah in the Safa inscriptions five centuries before Islam and also in a pre-Islamic Christian Arabic inscription found in umm-al-Jimal, Syria, and ascribed to the sixth century . The name of Muhammad’s father was ‘Abd-Allah (‘Abdullah, the slave or worshipper of Allah). The esteem in which Allah was held by the pre-Islamic Makkans as the creator and supreme provider and the one to be invoked in time of special peril may be inferred from such koranic passages as 31 : 24, 31; 6 : 137, 109; to : 23. Evidently he was the tribal deity of the Quraysh.”
(History Of The Arabs, Philip K. Hitti, 1937, p 96-101)

🔴 “Allāh, in the Safa inscriptions Hallah, ‘the god,’ enters into the composition of numerous personal names among the Nabatæans and other Northern Arabs of an early period, e.g. Zaid Allahi, ‘increase of God’ (that is, increase of the family through the son given by God), ‘Abd Allahi, and so forth. In the Nabataan inscriptions Allah does not seem to occur separately as the name of a god, but in the inscriptions of Safa the separate use is found. Among the heathen Arabs of later times Allah is extremely common, both by itself and in theophorous names.

Wellhausen cites a large number of passages in which pre-Islamic Arabs mention Allâh as a great deity; and even if we strike out some passages (for instance, on the ground that the text has been altered by Muhammadan scribes), so many still remain over, and so many more which are quite above suspicion can without difficulty be found, that the fact is clearly established. More over, Allah forms an integral part of various idiomatic phrases which were in constant use among the heathen Arabs. Of special importance is the testimony of the Qur’an, which proves, beyond all doubt, that the heathen themselves regarded Allah as the Supreme Being. Thus, men turn to Allah when they are in distress (Süra x. 23, xxix. 65, xxxi. 31). Solemn oaths are sworn in his name (vi. 109, xvi. 40, xxxv. 40). He is recognized by mankind as the Creator and the Giver of rain (xxix. 61 ff.). Their crime consists only in the fact that they worship other gods beside him; the three goddesses, Manat, Allat, and ‘Uzzã are believed to be his daughters (xvi. 59 ff.).
(Encyclopedia of Religion and Ethics, I:664)

🔴 “Allah was a god recognized by the Meccans as rabb al-bayt and lord of the town, but not as the only divine being. To Muhammad, Allah became instead rabb al- alamin, a universal god-creator, sustainer and judge-outside whom there was nothing divine.”
(Waardenburg: “The Earliest Relations of Islam with Other Religions: The Meccan Polytheists”, pg 89)

🔴 “Historians like Vaqqidi have said Allah was actually the chief of the 360 gods being worshipped in Arabia at the time Mohammed rose to prominence. Ibn Al-Kalbi gave 27 names of pre-Islamic deities…Interestingly, not many Muslims want to accept that Allah was already being worshipped at the Ka’ba in Mecca by Arab pagans before Mohammed came. Some Muslims become angry when they are confronted with this fact. But history is not on their side. Pre-Islamic literature has proved this.”
(G. J. O. Moshay, Who Is This Allah?, Dorchester House, Bucks, UK, 1994, pg. 138)

🔴 “Arabia in Muhammad’s time was polytheistic in its conception of the cosmos and tribal in its social structure. Each tribe had its own god(s) and goddess(es), which were manifest in the forms of idols, stones, trees, or stars in the sky.” (Islamic Studies, A History of Religions Approach, Richard C. Martin, 2nd Ed., p 96)

🔴 According to al-Masudi (Murudj, iv. 47), certain people have regarded the Ka’ba as a temple devoted to the sun, the moon and the five planets. The 36o idols placed round the Ka’ba also point in this direction. It can therefore hardly be denied that traces exist of an astral symbolism. At the same time one can safely say that there can be no question of any general conception on these lines. The cult at the Ka’ba was in the heathen period syncretic as is usual in heathenism.

It is not related that the Black Stone was connected with any special god. In the Ka’ba was the statue of the god Hubal who might be called the god of Mecca and of the Ka’ba. Caetani gives great prominence to the connection between the Ka’ba and Hubal. Besides him, however, al-Lat, al-`Uzza, and al-Manat were worshipped and are mentioned in the Kur’an; Hubal is never mentioned there. What position Allah held beside these is not exactly known. The Islamic tradition has certainly elevated him at the expense of other deities. It may be considered certain that the Black Stone was not the only idol in or at the Ka’ba. The Makam Ibrahim was of course a sacred stone from very early times. Its name has not been handed down. Beside it several idols are mentioned, among them the 360 statues.
(First Encyclopedia of Islam, E.J. Brill, 1987, Islam, p. 587-591)

🔴 Certain trees and stones (especially meteorites and those shaped to resemble human forms) housed spirits and divinities. Divinities dwelt in the sky and some were actually stars. Some were thought to be ancient sages made divine. The list of these divine beings, and above all the importance with which each was regarded, varied from one tribe to the next; but the chief of them were to be found all over the peninsula. This was especially true of Allah, ‘the God, the Divinity’, the personification of the divine world in its highest form, creator of the universe and keeper of sworn oaths. In the Hejaz three goddesses had pride of place as the ‘daughters of Allah’. The first of these was Allat, mentioned by Herodotus under the name of Alilat. Her name means simply ‘the goddess’, and she may have stood for one aspect of Venus, the morning star, although hellenized Arabs identified her with Athene. Next came Uzza, ‘the all-powerful’, whom other sources identify with Venus. The third was Manat, the goddess of fate, who held the shears which cut the thread of life and who was worshipped in a shrine on the sea-shore. The great god of Mecca was Hubal, an idol made of red cornelian.

(Mohammed, Maxime Rodinson, 1961, translated by Anne Carter, 1971, p 16-17)

🔴 Muhammad no more invented Allah than he did al-Lat, al-Uzza, and Manat. The Cult of the deity termed simply “thc god” (al-ilah) was known throughout southern Syria and northern Arabia,” and it was obviously of central importance in Mecca, where the building called the Ka’ba was indisputably his house. Indeed, the Muslim profession of faith, 11 there is no ilah except al-ilah,” attests to precisely that point: the Quraysh are being called upon to repudiate the very existence of all the other gods save this one. It seems equally certain that Allah was not merely a god in Mecca but was widely regarded as the “high god,” the chief and head of the Meccan pantheon, perhaps the result, as has been argued, of a natural progression toward henotheism or of the growing influence of Jews and Christians in the peninsula.” The most convincing piece of evidence that the latter was at work is the fact that of all the gods of Mecca, Allah alone was not represented by an idol. (The Hajj, F. E. Peters, p 3-41, 1994)

🔴 “The religion of the Arabs, as well as their political life, was on a thoroughly primitive level…In particular the Semites regarded trees, caves, springs, and large stones as being inhabited by spirits; like the Black Stone of Islam in a corner of the Ka’bah at Mecca, in Petra and other places in Arabia stones were venerated also…Every tribe worshipped its own god, but also recognized the power of other tribal gods in their own sphere…Three goddesses in particular had elevated themselves above the circle of the inferior demons. The goddess of fate, al-Manat, corresponding to the Tyche Soteira of the Greeks, though known in Mecca, was worshipped chiefly among the neighboring Bedouin tribes of the Hudhayl. Allat—”the Goddess,” who is Taif was called ar-Rabbah, “the Lady,” and whom Herodotus equates with Urania—corresponded to the great mother of the gods, Astarte of the northern Semites; al-‘Uzza, “the Mightiest,” worshipped in the planet Venus, was merely a variant form… In addition to all these gods and goddesses the Arabs, like many other primitive peoples, believed in a God who was creator of the world, Allah, whom the Arabs did not, as has often been thought, owe to the Jews and Christians…The more the significance of the cult declined, the greater became the value of a general religious temper associated with Allah. Among the Meccans he was already coming to take the place of the old moon-god Hubal as the lord of the Ka’bah…Allah was actually the guardian of contracts, though at first these were still settled at a special ritual locality and so subordinate to the supervision of an idol. In particular he was regarded as the guardian of the alien guest, though consideration for him still lagged behind duty to one’s kinsmen.” (History of the Islamic Peoples, Carl Brockelmann, p 8-10)

🔴 There were hundreds of such deities in pagan Arabia; the Ka’bah alone at one time housed three hundred and sixty-seven of them. Of all those mentioned in the Qur’an, four appeared to be most popularly revered on the eve of Islam, al`-Uzzah (power), al-Lat (the goddess), and Manah (fate); all three female deities, popularly worshiped by the tribes of the Hijaz, were regarded as the daughters of Allah (the god) who headed the Arabian pantheon when Muhammad began to preach. Allah, the paramount deity of pagan Arabia, was the target of worship in varying degrees of intensity from the southernmost tip of Arabia to the Mediterranean. To the Babylonians he was “Il” (god); to the Canaanites, and later the Israelites, he was “El”., the South Arabians worshipped him as “Ilah,” and the Bedouins as “al-Ilah” (the deity). With Muhammad he becomes Allah, God of the Worlds, of all believers, the one and only who admits of no associates or consorts in the worship of Him. Judaic and Christian concepts of God abetted the transformation of Allah from a pagan deity to the God of all monotheists. There is no reason, therefore, to accept the idea that “Allah” passed to the Muslims from Christians and Jews. (Islam, Beliefs And Observances, Caesar E. Farah, p2-7, 26-35)

🔴 “The cult of a deity termed simply “the god” (al-ilah) was known throughout southern Syria and northern Arabia in the days before Islam—Muhammad’s father was named ‘Abd Allah (“Servant of Allah”)–and was obviously of central importance in Mecca, where the building called the Ka’bah was indisputably his house. Indeed, the Muslims shahadah attests to precisely that point: the Quraysh, the paramount tribe of Mecca, were being called on by Muhammad to repudiate the very existence of all the other gods save this one. It seems equally certain that Allah was not merely a god in Mecca but was widely regarded as the “high god,” the chief and head of the Meccan pantheon, whether this was the result, as has been argued, of a natural progression toward henotheism or of the growing influence of Jews and Christians in the Arabian Peninsula…Thus Allah was neither an unknown nor an unimportant deity to the Quraysh when Muhammad began preaching his worship at Mecca.” (The Oxford Encyclopedia of the Modern Islamic World, ed. John L. Esposito, 1995, p 76-77)

Leave a comment

 1. 1. അല്ലാഹ് ആരാണ്? അല്ലാഹ് ആരാണ് എന്നതിന് ഖുർആനിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്.

  114:1-4 പ്രവാചകന്‍ പറഞ്ഞുകൊടുക്കുക:1 അവന്‍ അല്ലാഹുവാകുന്നു.2 ഏകന്‍.3 അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.4 അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.5 അവന്ന് തുല്യനായി ആരുമില്ല

  മേലെ പറഞ്ഞതാണ് അല്ലാഹുവിന്റെ നിർവചനം. മേലെ പറഞ്ഞ പ്രത്യേകത ഉള്ള ഒരാളാണ് അല്ലാഹ് അല്ലെങ്കിൽ ദൈവം. അതായത് ദൈവം ഏകനാണ്. ആരുടേയും ആശ്രയം വേണ്ടാത്തവനും.

  അറബിക് ബൈബിളിൽ അല്ലാഹ് എന്ന പദമാണ് ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

  2. എങ്ങനെ ചന്ദ്ര ദേവൻ ‘അല്ലാഹ്’ ആയി മാറും? തീരെ നാണമില്ലേ, ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയാൻ. ‘താനാണ് ചന്ദ്രനെയും സൂര്യനെയും സൃഷ്ട്ടിച്ചത്’ എന്ന് ഖുർആനിൽ കൃത്യമായി പറയുന്നു. ചന്ദ്രൻ സൃഷ്ട്ടി ആണ്. അതെങ്ങനെ ഖുർആൻ പ്രകാരം ദൈവമാവും?

  2. ഖുർആനിൽ അല്ലാഹ് എന്ന പദമുപയോഗിച്ചിരിക്കുന്നു. ആ പദത്തിന് ചില പ്രത്യേകതകൾ ഉണ്ട്. ഈ വാക്കിന് ബഹുവചനം ഇല്ല. അത് പോലെ സ്ത്രീലിംഗ വചനവും ഇല്ല. അത് കൊണ്ടാണ് ഈ വചനം ഖുർആനിൽ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹ് ഏകനാണ് എന്നത് ഇത് കൊണ്ട് സ്ഥിരപ്പെടുന്നു.

  ഉദാഹരണത്തിന് മലയാളത്തിൽ ദൈവം എന്ന വാക്യത്തിന് ‘ദൈവങ്ങൾ’ എന്ന ബഹുവചനം ഉണ്ട്. അത് പോലെ ആ പദത്തിന് സ്ത്രീലിംഗ വചനവും ഉണ്ട്. ഉദാഹരണം ‘ഭഗവാൻ’, ‘ഭഗവതി’. എന്നാൽ അല്ലാഹ് എന്ന പദത്തിന് ഇത്തരം വചനങ്ങൾ ഇല്ല.

  3. അല്ലാഹ് എന്ന പദം മുഹമ്മദ് നബി (സ) ക്ക് മുൻപേ ഉണ്ട്. എന്നാൽ അറബികൾ അല്ലാഹുവിന് ഇതരമായി ധാരാളം ദൈവങ്ങളെ ആരാധിച്ചു പോന്നു. ഇത് നിർത്തലാക്കി ഏക ദൈവമായ അല്ലാഹുവിലേക് ക്ഷണിക്കുക ആണ് മുഹമ്മദ് നബി (സ) ചെയ്തത്.

  4. അല്ലാഹ് എന്ന ദൈവത്തിന്റെ വിഗ്രഹം കഅബ യിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് തരാമോ?

 2. Post comment

  Avatar
  മുത്തില്ലത്ത് says:

  താങ്കളുടെ അല്ലാഹുവിനെ കുറിച്ചുള്ള വിശദീകരണം ഇസ്ലാം പഠിപ്പിക്കുന്ന ദൈവ സങ്കല്പത്തെ കൂടുതൽ സാധൂകരിക്കുകയാണ്.

  ഇസ്ലാം ചരിത്രം പഠിക്കാത്ത ഒരാളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം, പക്ഷെ പ്രാഥമിക മദ്രസാ വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമാവും താങ്കളുടെ ലേഖനം.

  മുഹമ്മദ്‌ എവിടെയും അവകാശപ്പെട്ടിട്ടില്ലല്ലോ അള്ളാഹു എന്ന ദൈവത്തെ അദ്ദേഹം വിഭാവനം ചെയ്തതാണെന്ന്.

  ആദം മുതൽ അള്ളാഹു വിനെയാണ് പരിചയപ്പെടുത്തുന്നതെന്നും ഓരോ സമൂഹത്തിലും പ്രവാചക്കരേ അയച്ചിട്ടുണ്ടായിരുന്നു എന്നും പിന്നീടവർ ഏക ദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു ഏക ഇലാഹിൽ പങ്കാളികളെ ചേർത്ത് ബഹുദൈവ ആരാധനകളിലേക്ക് മാറിയെന്നും അങ്ങനെ ഓരോ പ്രവാചക കാലഘട്ടങ്ങൾക്കും ശേഷം അല്ലാഹുവിൽ പങ്കാളികളെ ചേർക്കപ്പെട്ട് ഇസ്ലാം മലീനസമായി മനുഷ്യ സമൂഹം മാറിയപ്പോഴാണ് പ്രപഞ്ചത്തിലുള്ള സകല മനുഷ്യ കുലത്തിനും അനുസരിക്കാനും പഠിക്കുവാനുമായി ലോകാവസാനം വരെ നിലനിൽക്കുന്ന ഒരു ഗ്രന്ഥം അവതരിപ്പിച്ചു കൊണ്ട് മുഹമ്മദിനെ അള്ളാഹു ( ദൈവം ) അവസാന പ്രവാചകനായി തെരഞ്ഞെടുത്തതെന്നും ഖുർആനും ഇസ്ലാമും പച്ചയായി പഠിപ്പിക്കുന്നതിനെ ശരിവെക്കുന്നതല്ലേ സുഹൃത്തേ താങ്കളുടെ വിമർശനം.

  വിവേകമുള്ളവർക്ക് ഇസ്ലാമിലേയ്ക്ക് തിരിഞ്ഞു നടക്കാൻ സഹായകമാണ് താങ്കളുടെ ലേഖനം.