
ഇസ്ലാമിന്റെ ഭാവി?
കുറച്ചു നാളായി നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് – ഇസ്ലാം ലോകത്തു പടർന്നു പിടിക്കുന്നു എന്ന്. പ്രത്യേകിച്ച് യുവാക്കളുടെ ഇടയിലെങ്കിലും, പാശ്ചാത്യ രാജ്യങ്ങളിലും ഇസ്‌ലാം ഒരു ആവേശമാകുന്നുണ്ട് എന്ന കണക്ക് ഒരു വസ്തുത തന്നെ ആണ്. എന്നാൽ അങ്ങനെ ഇസ്ലാമിലേക്ക് കടന്നു വരുന്നതിനിടയിലും ഇസ്ലാമിൽ നിന്നും, അതും അറേബ്യൻ തട്ടകത്തിൽ നിന്നും തന്നെ, ആളുകൾ പുറത്തേക്ക് പോകുന്നത്, നമ്മൾ കാണാതെ പോകരുത്. അതായത് ഇന്ന് മതപരിവർത്തനത്തിലൂടെ ആണ് ഇസ്ലാം വളരുന്നത് എന്ന് പറയാൻ സാധിക്കില്ല. അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും ഏതാണ്ട് ഒരേ നിരക്കിൽ തന്നെ ആണ് എന്നതാണ് കണക്ക്. അതിനോടൊപ്പം വേണം മുസ്ലിങ്ങളുടെ ഇടയിലുള്ള ഉയർന്ന ജനന നിരക്ക് കൂടെ പരിഗണിക്കേണ്ടത്.
എന്തുകൊണ്ടാണ് ഇസ്ലാം ആളുകൾ ഇഷ്ടപ്പെടുന്നത്?
ഇസ്ലാം ഒരുപാടുപേർക്ക് ഇഷ്ടമാകുന്നുണ്ട്. വ്യക്തി ജീവിതത്തിൽ സ്വാതന്ത്ര്യം ഏറെ ആഘോഷിച്ച ഏതൊരാൾക്കും ഒരിക്കലെങ്കിലും മനസ്സിൽ വരാൻ ഇടയുള്ള ഒരു ചോദ്യമാണ് “എന്റെ ജീവിത ലക്ഷ്യം എന്താണ്?” എന്ന്. അധ്യാത്മകതയിലേക്ക് തിരിയാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമാണ് ഈ സംശയം. ഇസ്ലാമിതര മത വിശ്വാസികൾക്ക് അവരുടെ മതം നൽകുന്ന ‘അമിതസ്വാതന്ത്ര്യം’ തന്നെ ആണ് ഇത്തരം ഒരു ചിന്തക്ക് കാരണമാകുന്നത് എന്ന് വേണം കരുതാൻ..! എന്നാൽ, ഇതിന് ഒരു ഉത്തരം ഏറ്റവും ഭംഗിയായി ആര് നല്കുന്നുവോ, അവരുടെ കൂടെ ആയിരിക്കും ഇത്തരത്തിലുള്ള ആളുകൾ പോകുക, കൂറ് മാറുക. ഒരു ‘മതപരിവർത്തനം’ അവടെ നടക്കുന്നു എന്ന് നമുക്ക് പറയാം. അതിനോടൊപ്പം വേണം, മാനസിക സംഘർഷവും മറ്റു വ്യകുലതകളും ഒക്കെ അനുഭവിക്കുന്നവർ താത്കാലിക ആശ്വാസത്തിനായി അധ്യാത്മകതയിലേക്ക് ചേക്കേറുന്നതുന്നത് കാണുവാൻ. ഏറ്റവും നല്ല മാനസിക ആശ്വാസം കൊടുക്കുന്നവന്റെ കൂടെ ആണ് അവൻ പിന്നീട് ഉണ്ടാവുക. വ്യക്തിപരമായ താല്പര്യങ്ങളും മതപരിവർത്തനത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.
ഇങ്ങനെ ഒരു ഇഷ്ടപ്പെടലും, ചേക്കേറലും നടന്നു കഴിഞ്ഞാൽ അടുത്ത ഘട്ടം എന്നത് ആ മേഖലയെ – മതത്തെ കുറിച്ച് കൂടുതൽ പഠിക്കുക എന്നതാണ്. അവിടെ ആണ് ഇസ്‌ലാം വേറിട്ട് നിൽക്കുന്നത്. വളരെ സംഘടിതമായ രീതികളും, വ്യവസ്ഥാപിതമായ നിയമാവലിയും ആണ് ഇസ്ലാമിന്റെ സവിശേഷത. ജീവിതത്തിൽ അർത്ഥം തേടുന്നവർക്കും, ചിട്ട വേണം എന്ന് ആഗ്രഹിക്കുന്നവർക്കും, അവരുടെ സ്വാതന്ത്ര്യത്തിന് ഒരു ‘കടിഞ്ഞാണിടണം’ എന്നാഗ്രഹിക്കുന്നവർക്കും, വ്യക്തിപരമായ പ്രശ്നങ്ങള്ക്ക് മനോസുഖം വേണ്ടവർക്കും ഒക്കെ ‘അന്ധമായി’ പിന്തുടരാനാകുന്ന എല്ലാ ചേരുവകളും ഇസ്ലാം മതം ഒരുക്കി വെച്ചിട്ടുണ്ട്.
കൃത്യമായ ചിട്ടവട്ടങ്ങളും, നിയമാവലികളും, പ്രതിഫലവും, ശിക്ഷകളും ഒക്കെ ഏതൊരു മതത്തേക്കാളും ഏറെ വിപുലമായി പ്രതിപാദിക്കുക മാത്രമല്ല, അത് നടപ്പിൽ വരുത്തുക എന്നതും, അത് മേൽനോട്ടം വഹിക്കുക എന്ന ഉത്തരവാദിത്വം ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട്, പൗരോഹിത്യത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ട് ഓരോ വിശ്വസിക്കും നേരിട്ട് ഏല്പിച്ചിരിക്കുകയാണ്. വാസ്തവത്തിൽ ഓരോ ഇസ്ലാം മത വിശ്വാസിയും ഓരോ പുരോഹിതൻ തന്നെ ആണ്. മതം കൽപ്പിക്കുന്ന ധാർമ്മികതയും, മതത്തിന്റെ പോരിഷയും കാത്തുസൂക്ഷിക്കേണ്ട ബാധ്യത അത്രമാത്രം ആണ് ഓരോ വിശ്വസിക്കും ഏല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആവണം, സദാചാര ഗുണ്ടായിസത്തിലും ഇസ്ലാം മത വിശ്വാസികൾ ഏറെ മുന്നിട്ടു നിൽക്കുന്നത് കാണാം. Too much of a good thing is a bad thing – എന്നത് ഇവിടെ ശരിയാകുന്നത് അങ്ങനെ ആണ്.
ഇസ്ലാമിന്റെ മനഃശാസ്ത്രം:
എന്തുകൊണ്ട് ഇസ്ലാം മതം ഇഷ്ടപെടുന്നു എന്ന് നമ്മൾ കണ്ടു. അതിനുള്ള ഘടകങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കി. ഇനി വേണ്ടത്, ഇസ്ലാമിനെ ഇസ്ലാം ആവിർഭാവം ചെയ്തകാലം കൂടി ഉൾകൊണ്ട് മനസിലാക്കുക എന്നതാണ്. ഇസ്ലാമിസ്റ്റുകൾ പറയുന്ന പോലെ, ആറാം നൂറ്റാണ്ട് ജാഹിലിയ്യാ – ഇരുണ്ട കാലമൊന്നും അല്ലെങ്കിലും, ഇസ്ലാമിന് മുന്നേ മുഹമ്മദിനെ പോലെ നേതൃപാടവവും, നയതന്ത്രവൈദഗ്ദ്യവും, കൗശലവും ഉള്ള ഒരു വ്യക്തിയുടെ കുറവ് നല്ലവണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.
ഇന്നത്തെപോലെ ശക്തമായ നിയമ സംവിധാനങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത്, ജനങ്ങളെ നിയന്ത്രിക്കണമെങ്കിൽ, “എല്ലാം മുകളിൽ ഉള്ള ആൾ കാണുന്നുണ്ട്” എന്ന ഒരു ബോധം ജനമനസ്സിലേക്ക് കയറ്റിവിട്ടാൽ മതി എന്ന് തിരിച്ചറിഞ്ഞതാണ് മുഹമ്മദിന്റെ ഏറ്റവും വലിയ വിജയം. ഇന്ന് പക്ഷേ CCTV ക്യാമറകൾ രംഗം കയ്യടക്കിയതോടെ, അത്തരം ഒരു ആകാശജീവിക്ക് പുതിയ പങ്ക് എന്തെങ്കിലും കണ്ടെത്തേണ്ട ഗതികേടാണ് ഉള്ളത് എന്നതാണ് വാസ്തവം.
മുകളിലുള്ള ആ ‘ആളെ’ ആദ്യം ജനങ്ങൾ അത്ര കാര്യമാക്കിയിരുന്നില്ല എന്ന് നമുക്ക് കാണാനാവും. എന്നാൽ, ‘വെളിപാടുകൾ’ വന്നുതുടങ്ങിയതോടു കൂടെ ആണ് കാര്യങ്ങൾ മാറി മറയുന്നത്. കണ്മുന്നിൽ കാണാൻ സാധിക്കുന്ന ഒരു ‘പുരുഷനെ’ കൂടെ കിട്ടിയതോടെ കാര്യങ്ങൾ പിന്നെ മനഃശാസ്ത്രമറിയുന്ന ആർക്കും നിഷ്പ്രയാസം പ്രവചിക്കാവുന്നതാണ്.
മനുഷ്യന് എപ്പോഴും ഒരു മോഡൽ വേണം എന്നതാണ് അതിനു കാരണം. ആ മോഡൽ ആയിരിക്കും പിന്നീട് കാര്യങ്ങളെ നമ്മളറിയാതെ നിയന്ത്രിക്കുന്നത്. അതിന്നു ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് പരസ്യങ്ങൾ ആണ്. ‘സൗന്ദര്യം നിങ്ങളെ തേടിയെത്തും’ എന്ന് മമ്മൂട്ടി വന്നു പറയുമ്പോൾ അതിന്റെ പിന്നാലെ പോകാനും ആളുണ്ടാവുന്നതു അതുകൊണ്ടാണ്. ഒരു കോൺക്രീറ്റ് പണിക്കാരന്റെ മുഷിഞ്ഞ വേഷത്തിൽ വിയർത്തുകുളിച്ചു നിന്നുകൊണ്ട് ‘ഏറ്റവും നല്ല TMT കമ്പി ഇതാണ്’ എന്ന് മോഹൻലാൽ വന്നു പറയുമ്പോൾ, അദ്ദേഹം ഒരു കോൺക്രീറ്റ് പണിക്കാരനല്ല എന്നസത്യം പോലും ഇവിടെ ആളുകൾ മറന്നു പോകുകയാണ്. മോഹൻലാലും മമ്മൂട്ടിയും നുണ പറയില്ല, അവർ മികച്ച സ്വഭാവത്തിന് ഉടമകളാണ്. അതുപോലെ, മുഹമ്മദ് ഒരു നല്ല മനുഷ്യനാണ്, അൽ അമീനാണ്. മുഹമ്മദ് പറയുന്നത് സത്യമായിരിക്കും. അതുകൊണ്ടു നമുക്ക് തൽക്കാലം മുഹമ്മദിനെ പിന്തുടരാം. ഇതാണ് ആ മനഃശാസ്ത്രത്തിന്റെ ആകെത്തുക.
അങ്ങനെ ആദ്യഘട്ടത്തിൽ കുറച്ചു ആളുകളെ സംഘടിപ്പിക്കാൻ മുഹമ്മദിന് സാധിച്ചതോടു കൂടെ, രണ്ടാം ഘട്ടം തുടങ്ങുകയായി. മുഹമ്മദ് അറിയാതെ തന്നെ അവരുടെ നേതാവായി മാറുന്ന കാഴ്ചയാണ് അത്. വ്യക്തികൾ യുക്തി മാറ്റിവെച്ചുകൊണ്ട്, വിശ്വാസങ്ങൾക്കും, കെട്ട്കഥകൾക്കും വശംവദരായികൊണ്ട് പിന്നീട് അങ്ങോട്ട് മുഹമ്മദിൽ ആണ് വിശ്വസിക്കുന്നത്. മുഹമ്മദ് പറയുന്നത് എന്തും പിന്നെ പിന്തുടരുകയാണ്. വിശ്വാസപരമായ ഒരു അടിമത്തത്തിനു ആണ് വഴിതുറന്നിടുന്നത്. അവിടന്നങ്ങോട്ട് പിന്നെ ഒരു ഓർഗാനിക് വളർച്ചയാണ് മുഹമ്മദിനും ഇസ്ലാമിനും ഉണ്ടായത്. അത് തികച്ചും സ്വാഭാവികം ആണ് താനും. മുഹമ്മദ് വെട്ടാൻ പറഞ്ഞാൽ വെട്ടും, യുദ്ധം ചെയ്യാൻ പറഞ്ഞാൽ ചെയ്യും. പിന്തിരിയുന്നവരെ ഭീഷണിപ്പെടുത്താൻ ആകാശജീവിയെ രംഗത്തിറക്കുകയും ചെയ്യും. അക്കാലത്തെ ഒരു ശരാശരി മനുഷ്യമനസ്സിനെ നിയന്ത്രിക്കാൻ വേറെ എന്ത് വേണം?
എന്നാൽ അതിനിടയിൽ അന്നത്തെ ശരികളും തെറ്റുകളും എല്ലാം ചികഞ്ഞെടുത്തു ഓരോന്നായി റാഞ്ചിക്കൊണ്ടുവന്നു ഇസ്ലാമിക ധാര്മികതയായി അവതരിപ്പിക്കാൻ കൂടെ തുടങ്ങിയതോടെ ഇസ്ലാം എന്നത് ഒരു കേവല മതം എന്നതിൽ നിന്നും മാറി, ഒരു ജീവിത സംഹിതയാണ് എന്ന് അറിയപ്പെടാൻ തുടങ്ങി. മുഹമ്മദിന്റെ മരണ ശേഷവും ഫത്വകളിലൂടെ ഇന്നും ഈ ധാർമികതയുടെ റാഞ്ചൽ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ആണ് മുഹമ്മദ് കണ്ടിട്ടില്ലാത്ത പലതും ഇന്ന് ‘ഇസ്ലാമികമായത്’. എന്നാൽ എക്കാലത്തേക്കും എന്ന് പറയപ്പെടുന്ന ആ മാതൃകപുരുഷന്റെ പല മാതൃകകളും പിൽകാലത്ത് അധാര്മികമായതും, ശരികൾ പലതും തെറ്റുകൾ ആയതും പാവം വിശ്വാസ-അടിമകൾ തിരിച്ചറിയുന്നില്ല എന്നുമാത്രം.
അതായതു, ഇത്രകാലവും നമ്മൾ ഇസ്ലാമിനെ കുറിച്ച് പഠിച്ചത് വികലമായാണ്. ഇസ്ലാം മതക്കാരുടെ പ്രവാചകനാണ് മുഹമ്മദ് എന്ന് പറയുന്നത് തെറ്റാണ്. മുഹമ്മദിന്റെ അനുയായികൾ വിശ്വസിക്കുന്ന മതമാണ് ഇസ്‌ലാം. അവരുടെ ദൈവം അന്ന് നിലവിൽ ഉണ്ടായിരുന്ന അള്ളാഹു ആണ് (മറ്റു ദൈവങ്ങളെ തള്ളിക്കളഞ്ഞു). അവരുടെ ജീവിത രീതികൾ ഇസ്ലാമിക നിയമങ്ങളാണ് നിശ്ചയിക്കുന്നത്. അത് വെളിപാട് എന്ന രൂപേണ മുഹമ്മദ് തന്നെ ഉണ്ടാക്കിയെടുത്തതാണ് എന്ന് ഖുർആൻ ഒരിക്കലെങ്കിലും വായിച്ചവർക്ക് മനസിലാകും. വിശ്വാസപരമായ അടിമത്തം വലിച്ചെറിഞ്ഞു വേണം അത് വായിക്കേണ്ടത് എന്ന് മാത്രം.
ഇനിയുള്ള ചോദ്യം ഇതാണ്, മനുഷ്യന് ജീവിക്കാൻ നിയമങ്ങൾ വേണ്ടതുണ്ടോ? ആറാംനൂറ്റാണ്ടിൽ ഒരു മികച്ച നിയമസംഹിതയാകാൻ ഇസ്ലാമിന് സാധിച്ചു, അതുവഴി ഇന്നും അതിലേക്ക് ആളുകൾ എത്തിപ്പെടുന്നു. എന്നാൽ ഈ ആധുനിക കാലത്തും ഇങ്ങനെ നിയമ സംഹിതകൾ ആവശ്യമാണോ?
വ്യക്തിപരമായ കോണിൽ നിന്നും നോക്കുമ്പോൾ വേണ്ട എന്നായിരിക്കും ഉത്തരം എങ്കിലും, സാമൂഹികവും മനഃശാസ്ത്രപരവും ആയ കാരണങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യന് ജീവിക്കാൻ നിയമങ്ങൾ അത്യന്താപേക്ഷിതമാണ് എന്നാണ്. ഈ ഒരു പോരായ്മ, ന്യുനത മുതലെടുത്തു കൊണ്ടാണ് ഇവിടെ മതങ്ങളും മറ്റു കൾട്ടുകളും ഒക്കെ കാലങ്ങളായി ഉടലെടുക്കുന്നതും മനുഷ്യരെ വലവീശി പിടിക്കുന്നതും.
ഈ ഒരു കോണിൽ നിന്നുകൊണ്ടാണ് നമ്മൾ ഇവിടെ ഇസ്ലാമിനെ പഠിച്ചത്. ഇന്ന് പക്ഷെ വർധിച്ചുവരുന്ന നിയമ സംവിധാനങ്ങളും, അതിലെ ആധുനിക വത്കരണങ്ങളും, നിയമങ്ങളെ നമ്മൾ അറിയാതെ പാലിക്കുവാൻ പ്രാപ്തരാക്കുന്നു. അതുവഴി വ്യക്തിപരവും സാമൂഹികവുമായ ധാര്മികതകൾ പുനരവതരിപ്പിക്കപ്പെടുകയും, കൂടുതൽ താല്പര്യത്തോടെ അവ പാലിക്കുവാനും, എന്നാൽ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിനു കോട്ടം തട്ടാതെ ജീവിക്കുവാനും നമ്മെ പഠിപ്പിക്കുന്ന ഉത്തമ മാതൃകകളായി ഇന്നത്തെ നിയമസംഹിതകൾ മാറുന്നു. ഇതൊക്കെ കൊണ്ടാണ് ഇന്ന് റോഡുകളിൽ വണ്ടി ഓടിക്കുന്നവൻ മദ്യപ്പുഴയൊഴുകുന്ന താഴ്വരകളുള്ള സ്വർഗ്ഗത്തിലെ ഹൂറികളെ സ്വപ്നം കാണാതെ, ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട്, ഒരു ‘നല്ല ഡ്രൈവർ’ ആവാൻ വേണ്ടി നോക്കുന്നത്.
മനുഷ്യന് എന്നും മാതൃകകൾ വേണം എന്ന് നമ്മൾ കണ്ടു. മാതൃകകൾ നിയമാവലികൾ കൂടെ ഉൾപ്പെടുത്തി കൃത്യവും, സമഗ്രവും ആണെങ്കിൽ കൂടുതൽ സ്വീകാര്യമാകും എന്ന് നമ്മൾ മനസ്സിലാക്കി. ഇസ്ലാം മതം എങ്ങനെ ആണ് ഏഴാം നൂറ്റാണ്ടിൽ ഇവ രണ്ടും ഉൾകൊള്ളുന്ന ഒന്നായത് എന്ന് നമ്മൾ കണ്ടു. എങ്ങനെ ആണ് ഇസ്ലാം ഒരു ‘നല്ല മാതൃകയായി’ ആളുകൾക്ക് അനുഭവപ്പെടുന്നത് എന്ന് ഇനി ഇതിൽ കൂടുതൽ വിവരിക്കേണ്ടതുണ്ടോ?
ഇന്ന് ആളുകൾ ഇസ്ലാമിനെ കുറിച്ച് അറിയുന്നത് കൂടുതലും മറ്റു വിശ്വാസികളിലൂടെ – അപ്പോളജസ്റ്റികളിലൂടെ ആണ്. അവരുടെ വാക്കിലും പ്രവർത്തിയിലും ‘ഇസ്ലാമികത’ മുറ്റിനിൽക്കുന്നത് പതിയെ അവരെയും ഇസ്ലാമിനെ പഠിക്കാൻ പ്രേരിപ്പിക്കും. എന്റെ വിശ്വാസത്തെക്കാൾ എന്തുകൊണ്ടും മേന്മയേറിയത് ഇസ്ലാം ആണ് എന്ന ഒരു ചിന്ത അവിടെ ഉത്ഭവിക്കുകയായി. അങ്ങനെ അവരും പതിയെ ഒരു ഇസ്‌ലാമിക അപ്പോളജിസ്റ് ആയി മാറുന്നു. എന്നാൽ, ഇസ്‌ലാമിനെ കുറിച്ച് അപ്പോളജിസ്റ്റുകൾ പറഞ്ഞുപഠിപ്പിച്ച പല കാര്യങ്ങളും അബദ്ധങ്ങളാണ്, വാസ്തവ വിരുദ്ധമാണ് എന്ന് തിരിച്ചറിയാൻ ഇന്ന് സാധ്യത വളരെ കൂടുതൽ ആണ്. ഇന്ന് ലഭ്യമായ അറിവുകൾ വെച്ച് കാര്യങ്ങൾ കൂടുതൽ പഠിക്കുന്നതോടെ ഇസ്ലാമിന്റെ പൊള്ളയായ ‘കള്ളികൾ’ വെളിച്ചത്താവും എന്ന് തീർച്ച.
ചുരുക്കിപ്പറഞ്ഞാൽ, ഇസ്ലാമിന്റെ ഏതൊരു പ്രത്യേകതകൾ ഉയർത്തികാണിച്ചാണോ ഇസ്ലാമിനെ മഹത്വവത്കരിക്കുന്നതു, അതെ കാരണങ്ങൾ തന്നെ ആയിരിക്കും ഇസ്ലാമിൽ നിന്നും ആളുകളെ പുറത്തേക്ക് പറഞ്ഞയക്കുന്നതും. അതിലെ ഏറ്റവും അവസാനം സംഭവിക്കുന്ന ഒന്നാണ്, മുഹമ്മദ് ഒരു ഉത്തമ മാതൃക പുരുഷനല്ലായിരുന്നു എന്ന ഒരു തിരിച്ചറിവ്. ഒരു മഹാനായ നേതാവിന്റെ മുഖമൂടി ഊരി വീഴുന്നത് അവിടെ കാണാനാകും.
ലോകം ഇന്ന് വേഗമേറിയ വളർച്ചയുടെ പാതയിലാണ്. ബൾബ് കണ്ടു പിടിച്ചതിനു ശേഷം രാത്രികൾ പ്രകാശപൂരിതമായപ്പോൾ എങ്ങനെ ആണോ പ്രേതപിശാചുക്കളും, കോക്കാച്ചിയും ഒക്കെ അപ്രത്യക്ഷമായത്, അതിനേക്കാൾ വേഗത്തിൽ ആയിരിക്കും വർധിച്ചു വരുന്ന ശാസ്ത്രാഭിരുചിയും, യുക്തിചിന്തയും വഴി, മനുഷ്യമനസ്സിലെ വിശ്വാസപരമായ അടിമത്തം അപ്രത്യക്ഷമാകാൻ പോകുന്നത്. ആ ഒരു പ്രക്രിയയിൽ, ഇസ്‌ലാം മതം ഭാവിയിൽ നാമാവശേഷമാകുക തന്നെ ചെയ്യും. ഏറ്റവും ഒടുവിൽ ഇല്ലാതാവുന്ന മതം ഇസ്ലാമായിരിക്കും എന്നും കൂടെ ഈ അവസരത്തിൽ ഓർമപ്പെടുത്തട്ടെ. അതിനൊരു കാരണം ഉണ്ട്. മറ്റു മതങ്ങൾക്കൊന്നും ഇല്ലാത്ത ആ കണിശതയും, സമഗ്രമായ ചിട്ടവട്ടങ്ങളും എന്നും ആളുകൾക്ക് ഒരു മരീചിക തന്നെആയി തുടരുന്നതുകൊണ്ടാണത്. അതുകൊണ്ടു, മതങ്ങൾ മാറുന്നത് കൂടുതൽ വേഗത്തിൽ നടക്കാൻ പോകുന്ന ഒരു കാലത്ത്, ഇസ്ലാമിലേക്കായിരിക്കും ആളുകൾ ഏറ്റവും കൂടുതൽ എത്തുക. അത് മറ്റു മതങ്ങളുടെ നാശത്തിലേക്കു വഴിവെക്കും. എന്നാൽ, ഇസ്ലാമിലേക്ക് എത്തപ്പെട്ടവർ അധികം നാൾ ഇതിൽ തുടരാനുള്ള സാധ്യതയില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത് ശരിയാണെങ്കണിൽ, അത് പതിയെ ആളുകളെ ഇസ്ലാമിൽ നിന്നും, വിശ്വാസ – അടിമത്വത്തിൽനിന്നും തന്നെ മോചിപ്പിക്കുന്നതിലേക്ക് വഴിവെക്കും. അതായതു, എല്ലാ മതങ്ങളും ഇസ്ലാമിലേക്ക് ചുരുങ്ങുന്ന ഒരു കാലം,അവിടുന്ന് പിന്നെ അവിശ്വാസത്തിലേക്ക് കടക്കുന്ന ഒരു സുവർണ്ണ കാലം വരാനിരിക്കുന്നു എന്ന് വേണം ശക്തമായി അനുമാനിക്കാൻ.
Arif Hussain Theruvath
സ്വയം പ്രവാചകനാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തന്റെ വ്യക്തിപരമായ കാര്യങ്ങൾ സാധിച്ചെടുത്ത മുഹമ്മദ് പ്രവാചകനായ ഇസ്ലാമാണ് ആദ്യം തകരുന്ന മതം.
ഇന്റർനെറ്റ് യുഗത്തിൽ ഇസ്ലാം ഒളിപ്പിച്ചുവച്ച മൊഹമ്മദിന്റെ ലജ്ജാവഹമായ ജീവിതവും ഇസ്ലാമിലെ അടിമത്തവും മറനീക്കി പുറത്തുവന്നപ്പോൾ ഞെട്ടിയത് ഇസ്ലാമിക ലോകം തന്നെയാണ്. കൂടെ, ആയിരങ്ങൾ ഇസ്ലാം വിട്ടു ഓടിപ്പാവുന്ന അവസ്ഥയും സംജാതമായിക്കൊണ്ടിരിക്കുന്നു.
👏👏👏