Skip links

എന്താണ് ശരിയത്ത് നിയമം

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ comment ഇൽ നിരന്തരം കാണുന്നതാണ് ” Sharia” നിയമം ഇന്ത്യയിൽ implement ചെയ്യണമെന്ന വാദം —

SHARIA നിയമം എന്താണെന്ന് നമുക്ക് അനലൈസ് ചെയ്യാം ……📌
ഖുർആൻ, ഹദീസ്, sunnah ഇതനുസരിച്ചാണ് ശരിയാ ലോ നടപ്പിലാക്കുന്നത്. മുഹമ്മദ് നബി പറഞ്ഞ വഴികളിൽ മുന്നോട്ടുപോവുക എന്നതാണ് ഈ നിയമം .. ശരിയാ നിയമത്തിൻറെ ചില വൈവിധ്യങ്ങൾ വെട്ടി മുറിക്കാനും, കല്ലെറിയാനും, സ്ത്രീകളോട് അഹമാ യ പെരുമാറ്റവും , ആഹ്വാനം ചെയ്യുന്നു. നിയമം നടപ്പിലാക്കിയ അഫ്ഗാനിസ്ഥാൻ ഇറാൻ പോലുള്ള രാജ്യങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളുടെ മേൽ കടന്നുകയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.

1996 – 2001 വരെ താലിബാൻ സ്ത്രീകളോട് കാണിച്ച ആക്രമണങ്ങൾ പരിശോധിക്കാം.. 👉🏻 ശരിയാ നിയമത്തിൻറെ പേരിൽ സ്ത്രീകളെ താലിബാൻ അതിക്രൂരമായി മർദ്ദിച്ചു .പൊതുനിരത്തിൽ തെറ്റുകൾ കണ്ടുകഴിഞ്ഞാൽ കല്ലെറിയുക,ചാട്ടവാർ കൊണ്ട് അടിക്കുക,തൂക്കിലേറ്റുക, ഇങ്ങനെയുള്ള കടുത്ത ശിക്ഷകൾ നടപ്പിലാക്കി. ഈ കാലഘട്ടങ്ങളിൽ സ്ത്രീകൾക്കെതിരായ പ്രത്യേക നിയമങ്ങൾ ആയിരുന്നു നടപ്പാക്കിയിരുന്നത്. സ്ത്രീകൾ ജോലിക്ക് പോകാൻ പാടില്ല, സ്ത്രീകൾക്ക് വിദ്യാഭ്യാസം അനുവദനീയമല്ല, സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങരുത്, ഹൈഹീൽഡ് ചെരുപ്പുകൾ നിരോധിച്ചു, ന്യൂസ് പേപ്പർ, ബുക്ക് തുടങ്ങിയവയിൽ സ്ത്രീകളുടെ ഫോട്ടോ പതിച്ച പരസ്യങ്ങൾ നിരോധിച്ചു , വസ്ത്ര സ്വാതന്ത്ര്യത്തെയും സ്ത്രീയുടെ രാഷ്ട്രീയത്തെയും നിഷേധിച്ചു!!!

Polygamy ( ബഹുഭാര്യത്വം) സിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതാണ് ശരിയാ നിയമങ്ങൾ.
ബ്രിട്ടീഷുകാർ കൊണ്ടുവന്നതും പിന്നീട് ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളോടെ കൊണ്ടുവന്നതുമായ നിയമങ്ങളാണ് നമ്മൾ ഫോളോ ചെയ്യുന്നത്. ആധുനിക ലോകത്തിന് അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട് നമ്മുടെ നിയമങ്ങൾ മുതൽ ഭരണഘടന വരെ. അല്ലാതെ ശരിയാ നിയമം പിന്തുടർന്ന് നൂറ്റാണ്ടുകൾ പിറകോട്ട് സഞ്ചരിക്കുക അല്ല വേണ്ടത്….

ശരിയാ നിയമം ഇന്ത്യയിലേക്ക് നടപ്പിലാക്കിയാൽ…?!!

നമ്മുടെ നിയമസംവിധാനം തന്നെ പ്രതിയുടെ വയറു നിറക്കാൻ വേണ്ടിയാണെന്ന് പറയുന്നവർ ഒരു നിരപരാധിയാണ് ശിക്ഷിക്കപ്പെടുന്നത് എങ്കിൽ നമ്മുടെ നിയമ സംവിധാനത്തെ കുറ്റം പറയും. സാധാരണഗതിയിൽ ഒരു rape നടക്കുകയാണെങ്കിൽ 4 പ്രായപൂർത്തിയായ പുരുഷന്മാർ സാക്ഷ്യം പറയണം… തെളിയിക്കാൻ ആയില്ലെങ്കിൽ വ്യഭിചാരത്തിന് വിചാരണ ചെയ്യപ്പെടും. ശരിയാ നിയമം നടപ്പാക്കുന്ന ചില രാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന സ്ത്രീ ബുർഖ ധരിക്കാതെയാണ് പോയതെങ്കിൽ ആ ഒറ്റ കാരണം കൊണ്ട് നീതി ലഭിക്കാതെ പോവും … ഒരു സ്ത്രീ വ്യഭിചാരി ആയാൽ മുസ്ലിം നിയമപ്രകാരം അവളെ കല്ലെറിഞ്ഞു കൊല്ലണം എന്നാണ്. മനുഷ്യാവകാശം പറയുന്നവരെ തല്ലിച്ചതക്കും. പുരുഷാധിപത്യ ത്തിൻറെ മേൽക്കോയ്മ രൂപപ്പെടും .. പുരാണഗ്രന്ഥങ്ങൾ മൂല്യങ്ങൾ ആയി സൂക്ഷിക്കപ്പെടും. പെണ്ണിൻറെ രാഷ്ട്രീയം, വിദ്യാഭ്യാസം , സ്വതന്ത്രം, അവകാശങ്ങൾ എന്നിവ നിഷേധിക്കപ്പെടും…

ഇത്തരത്തിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ മതങ്ങളുടെ നിയമങ്ങൾ പ്രമോട്ട് ചെയ്യരുത്….
! മറ്റു രാജ്യങ്ങളിലെ നിയമം നടപ്പിലാക്കുന്നതിൽ അല്ല, മറിച്ച് ഇന്ത്യൻ നിയമങ്ങൾ എത്രത്തോളം കൃത്യമായി നടപ്പിലാക്കുന്നു എന്നതിലാണ് കാര്യം…
അനവധി കേസുകളും, വിധികളും , അഴിമതിയും, സ്വജനപക്ഷപാതവും, നിറഞ്ഞ ഒരു വ്യവസ്ഥയാണ് നമ്മുടെ നിയമസംവിധാനം. പീഡനവും ക്രൂരതയും പോലുള്ളവയിൽ ഇപ്പോഴുള്ള നിയമവ്യവസ്ഥ ഭേദഗതി ചെയ്തു സ്ട്രോങ്ങ് ആയിട്ടുള്ള നിയമം വരണം. ശിക്ഷകൾക്ക് നൽകുന്ന പലരീതിയിലുള്ള ഇളവുകൾ/ സാമ്പത്തിക/ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതി രക്ഷപ്പെടുന്നതും നിയമത്തെ ദുർബലപ്പെടുത്തുന്നു. ശരിയാ നിയമം ഇന്ത്യയിൽ നടപ്പിലാക്കിയാൽ ഭയംകൊണ്ട് കുറ്റകൃത്യങ്ങൾ സംഭവിക്കില്ല എന്നത് ശുദ്ധ മണ്ടത്തരമാണ്. ഇസ്ലാമിക് ലോ നടപ്പാക്കിയിട്ടുള്ള താലിബാൻ്റെ പ്രധാന വരുമാന സ്രോതസ്സ് ലഹരി കൃഷിയാണ്…
ഇന്ത്യൻ ഭരണഘടനയും നിയമവും ശരിയായ രീതിയിൽ നടപ്പിലാക്കുന്നു വെങ്കിൽ ഏറ്റവും നല്ല രാജ്യം ഇന്ത്യയാണ്. കാരണം ഇവിടം ജനാധിപത്യമാണ് നിലനിൽക്കുന്നത്… ജനസംഖ്യക്ക് ആനുപാതികമായി പോലീസും ,കോടതിയും വേണം. ഭരണഘടന അനുശാസിക്കും വിധം ശരിയായ രീതിയിൽ നിയമങ്ങൾ നടപ്പിലാക്കണം, വിവേചനങ്ങൾ ഇല്ലാതെ,……

ഗൾഫ് രാജ്യങ്ങളിലെ ശരിയാ നിയമങ്ങൾ പ്രമോട്ട് ചെയ്യുന്നവരോട് പറയാനുള്ളത് ഒന്ന് മാത്രം. ഇത് ഇന്ത്യയാണ്. ജനാധിപത്യം നിലനിൽക്കുന്ന ഒരു സ്വാതന്ത്ര്യ രാജ്യം. ഇവിടെ നിങ്ങളുടെ ശരിയാ നിയമങ്ങൾ നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണ്. ഇന്ത്യയിലെ നിയമസംവിധാനങ്ങൾക്ക് അതിൻ്റേതായ തെറ്റുകളും കുറവുകളും ഉണ്ടാകാം. എന്നാൽ പോലും മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾ നമ്മുടെ രാജ്യം നടപ്പിലാക്കുക ഇല്ല തന്നെ… കാരണം ഇത് ഇന്ത്യയാണ്……✨

Nesrin

Leave a comment

  1. മത വിശ്വാസമില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നവൻ