Skip links

നിനക്ക് നിന്റെ മതം, അവർക്ക് അവരുടെ മതം….

ഈ പിഞ്ചു ബാലൻറെ കയ്യിലുള്ള പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത് ഒന്നുകൂടി വായിക്കുക…

നിങ്ങൾക്കു നിങ്ങളുടെ മതം… എനിക്ക് എൻറെ മതം… (https://quran.com/109/6)

ഖുർആനിലെ ഒരു വാചകമാണ് അതിന്റെ അവലംബം… അതെ സത്യമായിട്ടും ഖുർആനിൽ തന്നെ ഉള്ളതാണ്.

വിശ്വാസിയായിരുന്ന കാലത്ത്, ലോകത്തെവിടെ ബോംബ് പൊട്ടിയാലും, അതൊരു ഇസ്‌ലാമിക ഭീകരവാദി ആണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ, എൻറെ ഇസ്ലാം ഇങ്ങനെ അല്ല എന്ന് പറയുവാൻ വേണ്ടി, ഞാനും ഈ സൂക്തം എടുത്ത് ഓതിയിരുന്നു.

ഇങ്ങനെയൊരു സൂക്തം ഖുർആനിൽ ഉണ്ടായിരിക്കെ, എന്തുകൊണ്ടായിരിക്കും ഈ ഭീകരവാദികൾ ഇങ്ങനെ ചെയ്യുന്നത് എന്ന് പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്. പലരോടും അന്വേഷിച്ചിരുന്നു. ആർക്കും ഉത്തരമില്ല.

ആകെയുള്ളത്, അവർ ഖുർആൻ വളച്ചൊടിച്ചതാണ്, സന്ദർഭത്തിൽ നിന്നും അടർത്തിയതാണ്, അവർ ശരിക്കും പഠിക്കാത്തത് ആണ്, അവർ യഥാർത്ഥ മുസ്ലിങ്ങളല്ല, എന്നൊക്കെയുള്ള ചില നീതീകരണം മാത്രമാണ് കണ്ടത്, കേട്ടത്.

പക്ഷേ അപ്പോഴും, ബോംബുകൾ പൊട്ടി കൊണ്ടിരുന്നു. തലകൾ വീണ് ഉരുണ്ടു കൊണ്ടിരുന്നു. കൈകൾ, കാലുകൾ അറ്റു വീണു കൊണ്ടിരുന്നു…

പിന്നീട് ആണ് വിമർശകർ ഉന്നയിക്കുന്ന കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങിയത്. അപ്പോഴാണ് അറിഞ്ഞത്, ഖുർആനിൽ “നസ്ഖ്” ചെയ്യുക, അതായത് റദ്ദ് ചെയ്യുക എന്നൊരു ഏർപ്പാടുണ്ട് എന്ന്. അതായത്…

ആ ബാലൻറെ കയ്യിലിരിക്കുന്ന സൂക്തം, ഇന്ന് നിലവിലില്ലാത്ത താണ്. അത് റദ്ദ് ചെയ്യപ്പെട്ടതാണ് എന്ന്. പകരം മറ്റൊരു സൂക്തം ഇറങ്ങിയിട്ടുമുണ്ട് എന്ന്.

അതിൽ പറയുന്നത് ഇങ്ങനെയാണ്: അവിശ്വാസികളെ പതിയിരുന്ന് കണ്ടിടത്ത് വച്ച് പിരടിക്ക് വെട്ടുക. അവർ വിശ്വസിക്കുന്നത് വരെയും, അല്ലെങ്കിൽ കപ്പം കൊടുത്തു കീഴടങ്ങുന്നതുവരെയും. ( https://quran.com/9/5, https://quran.com/9/29 )

ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട, അധികമാരും കേൾക്കാത്ത, പുറത്തു പറയാത്ത മറ്റൊരു നബി വചനവും ഉണ്ട്.

അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല എന്ന് പറഞ്ഞ മുഹമ്മദ് നബി. (https://sunnah.com/muslim/32/75)

ഇതെല്ലാം അറിയാതെയാണെങ്കിലും പിന്തുണയ്ക്കുന്ന, പിന്തുടരുന്ന ആളുകളാണ് ഇന്ത്യയിൽ പൗരത്വബില്ലിനെതിരെ പ്രക്ഷോഭം നടത്തിയത് എന്നതാണ് വിരോധാഭാസം.

സാരമില്ല. ഇസ്ലാമിലെ ഭൂരിഭാഗം വിവരങ്ങളും അറബിയിൽ ആയതുകൊണ്ട് ഇതൊന്നും പലർക്കുമറിയില്ല. അവരൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല, അല്ലാഹുവും നബിയും ഒക്കെ ഇത്രക്ക് ക്രൂരന്മാർ ആയിരിക്കുമെന്ന്. ഇത്രയ്ക്ക് മാനുഷിക മൂല്യം ഇല്ലാത്തവർ ആയിരിക്കുമെന്ന്.

അതുകൊണ്ടാണ് എപ്പോഴും പറയാറുള്ളത്… ഇന്ത്യയിലെ മുസ്ലീങ്ങൾ, യഥാർത്ഥ മുസ്ലീങ്ങൾ അല്ല എന്ന്. ഇവിടത്തെ മുസ്ലിങ്ങളും, ഇസ്ലാമിസ്റ്റുകളും രണ്ടു ധ്രുവങ്ങളിലാണ് എന്ന്.

ഇസ്ലാമിസ്റ്റുകളെ അകറ്റി നിർത്തണമെന്ന്. അവരെ സൂക്ഷിക്കണമെന്ന്. അവരെ ഒറ്റപ്പെടുത്തണമെന്ന്.

സലഫി ആശയം എൻറെ ഉള്ളിൽ കയറുന്നത് വരെയും ഞാനും നബിദിനം ആഘോഷിച്ചിരുന്നു.

പക്ഷേ സലഫി ആയതോടുകൂടി, പ്യൂരിട്ടൻ ഇസ്ലാമിൻറെ പിറകെ ആയി. അതായത് ഇസ്ലാമിൻറെ അടിവേരു തേടി ആയി പിന്നെ എൻറെ യാത്ര. പഠനം അവിടെ നിന്നും ആയി പിന്നെ. പരിഭാഷകളും വ്യാഖ്യാനങ്ങളും ആയി പിന്നെ സന്തത സഹചാരി. അതോടെ നബിദിനവും ക്രിസ്മസും ഓണവും ഒക്കെ ഹറാമായി എനിക്ക്. സ്വന്തം ജന്മദിനം പോലും ഹറാം ആയിരുന്നു.

അപ്പോഴും, എന്റെ പൂർവ്വശ്രമത്തിലെ സാദാ മുസ്ലിങ്ങൾ പാട്ടും, ബൈതും, ഓണാഘോഷവും, നബിദിനവും, ക്രിസ്മസും, ഒക്കെ ആയി, ഇന്ത്യയുടെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു. ഒരു തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾക്കോ, മതസ്പർദ്ധ വളർത്തുന്ന തരം “സ്നേഹ സംവാദങ്ങൾക്കോ” അവർ ഒരിക്കലും വേദിയൊരുക്കിയിരുന്നില്ല. ആവശ്യമുള്ളതുമാത്രം പരിഭാഷപ്പെടുത്തി അവർ ഒരു ഭാരതീയ, ആധുനിക, സെക്കുലർ “എനിക്ക് എന്റെ മതം, അവർക്ക് അവരുടെ മതം” മുസ്ലിം ആയി ജീവിച്ചു പോന്നു.

ഇസ്ലാമിനെ നല്ല ഭംഗിയുള്ള ഒരു വർണക്കടലാസിൽ അവർ പൊതിഞ്ഞു ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. അതുവച്ച് സിനിമയും നാടകവും കളിച്ച് ആസ്വദിച്ച് പോന്നു.

ഇസ്ലാമിൻറെ മേന്മയും, ശാസ്ത്ര അത്ഭുതവും കാണിച്ച് ആരെയും വശീകരിച്ച് പിടിക്കുവാൻ അവർ നോക്കിയിരുന്നില്ല.

ഇസ്ലാമിലേക്കുള്ള ആൾ ഒഴുക്ക് കാണിച്ച് മേനി പറഞ്ഞിരുന്നില്ല.

ലൗ ജിഹാദും ഉണ്ടായിരുന്നില്ല.

അതുകൊണ്ട്,

പറഞ്ഞുവരുന്നത് ഇതാണ്.

ഇന്ത്യയിലെ വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങൾ കുറയണമെങ്കിൽ, സലഫിസവും, മൗദൂദിസവും ഇവിടെ തളരണം. അവർ ഒറ്റപ്പെടണം.

പൊതുവിടങ്ങളിൽ അവർ നടത്തുന്ന മതചർച്ചകൾ അവസാനിക്കണം.

കാരണം അവരാണ് അത് ആദ്യം ചർച്ചാവിഷയം ആക്കിയത്. ഭൂരിപക്ഷ വർഗീയതയ്ക്ക് എണ്ണയൊഴിച്ച് കൊടുത്തത് അവരാണ്. ഇസ്ലാം വളർത്താൻ നോക്കി നോക്കി ഇപ്പോൾ, സമാധാനപ്രിയരായ, അറബിയിൽ മാത്രം ഇസ്ലാം പഠിച്ച സാധാരണ മുസ്ലിങ്ങൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു.

അതുകൊണ്ട് ഈ നബിദിനം ഒരു തുടക്കമാകട്ടെ.

ഖുർആനിലെയും, ഹദീസുകളിലെയും, മാനുഷിക നന്മ ഉള്ള വശങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടട്ടെ. ബാക്കി ഉള്ളവ കാലഹരണപ്പെട്ടു എന്ന് തിരിച്ചറിയട്ടെ, അത് കുഴിച്ച് മൂടപ്പെടട്ടെ… മതം വളർത്തുവാൻ വേണ്ടിയുള്ള കോമാളിത്തരങ്ങൾ അവസാനിക്കട്ടെ.

ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല യഥാർത്ഥ ഇസ്ലാം. കാരണം വിമർശനങ്ങൾ നേരിടുവാനുള്ള പക്വത ഇസ്ലാമിലില്ല. ഇസ്ലാമിൽ ജനാധിപത്യ മര്യാദകളും ഇല്ല.

തല കൊയ്യൽ മാത്രമാണ് ആണ് ഇസ്ലാമിൽ ഉള്ളത്. അതാണ് നമ്മൾ കാണുന്നത്. പിന്നെയുള്ളത് വിപരീതദിശയിൽ നിന്ന് കൈകാലുകൾ മുറിഞ്ഞു വീഴുന്നതാണ്…

ഇത്തരം കാഴ്ചകൾ ഇനി കാണാൻ ഇടവരാതെ നോക്കണം…

അതിനു,

മുഹമ്മദിനും, അദ്ദേഹത്തിന്റെ ഇസ്ലാമിനും ഒരു രണ്ടാം ജന്മം ആണ് വേണ്ടത്…

ഇരുപത്തൊന്നാം നോറ്റാണ്ടിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാനുള്ള ഒരു പുനർജ്ജന്മം…

നബിദിനാശംസകൾ…

Arif Hussain Theruvath
ExMuslim

Leave a comment

  1. ❓️❓️❓️❓️
    അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല എന്ന് പറഞ്ഞ മുഹമ്മദ് നബി.

    മുഹമ്മദ്‌ നബിയുടെ പണം കൊടുത്ത് നിർത്തിയ ജോലിക്കാരൻ ഒരു ജൂദൻ, കച്ചവട ബന്ധം മരണ സമയത്ത് ജൂദനുമായി. അവരെ എന്തേ പുറത്താക്കാതിരുന്നത് ❓️❓️❓️.

    നിങ്ങൾ എല്ലാം നിങ്ങൾക്കിഷ്‌ടപ്പെട്ട പോലെ വളച്ചൊടിക്കുന്നു എന്നൊരു തോന്നൽ

    1. മുസ്ലിംകൾ മദീനയിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ 15 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ശേഷം 10 വർഷത്തിനുള്ളിൽ അവിടെയുണ്ടായിരുന്ന ജൂതൻമാർ കൊല്ലപ്പെടുകയോ ആടിയോടിക്കപ്പെടുകയോ ചെയ്തതിനാൽ അവശേഷിച്ചത് 10 ശതമാനത്തിൽ താഴെയായിരുന്നു. അവർ തന്നെ ഹൃദയങ്ങൾ ഇണക്കപ്പെട്ട വിഭാഗത്തിൽ പെട്ടവരായിരുന്നു. അവർക്ക് സക്കാത്തിൽ നിന്ന് വിഹിതം കൊടുക്കാം എന്ന് ഖുർആനിൽ കാണാം ,ജൂതൻമാർ തിങ്ങി താമസിച്ചിരുന്ന മദീനയിൽ പ്രവാചക മരണ ശേഷം വന്ന 30 വർഷത്തെ ഖലീഫ ഭരണത്തോടെ പൂർണമായും തുടച്ച് നീക്കപ്പെട്ടതായി കാണാം

  2. I’ve been absent for some time, but now I remember why I used to love this site. Thank you, I will try and check back more often. How frequently you update your site?